ജനീലിയ വീണ്ടും വരുന്നു, മലയാളത്തിലേക്ക്


Reporter

'ഉറുമി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായിമാറിയ ജനീലിയ ഡിസൂസ വീണ്ടും മലയാളത്തിലേക്ക്. പ്രശസ്തരായ ചിലരുടെ തിരക്കഥകള്‍ വായിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്തുതന്നെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുമെന്നും ജനീലിയ ബംഗളുരുവില്‍ പറഞ്ഞു.

അടുത്ത സുഹൃത്തായ സന്തോഷ് ശിവന്റെ 'ഉറുമി'യിലേക്കുള്ള വരവ് തികച്ചും യാദൃച്ഛികമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരും സാങ്കേതികപ്രവര്‍ത്തകരുമായി നല്ല അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ജനീലിയ സൂചിപ്പിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തന്റെ ജീവിതം മാറ്റിമറിച്ചതായും ജനീലിയ പറയുന്നു. നേരത്തേ പൃഥ്വിരാജ് മാത്രമായിരുന്നു മലയാളത്തില്‍ പരിചയമുള്ള ഏകവ്യക്തി. എന്നാല്‍ സി.സി.എല്‍. വന്നതോടെ മലയാളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലെയും താരങ്ങളുമായി അടുപ്പമായെന്നും, പ്രിയദര്‍ശനുമായി കൂടുതല്‍ പരിചയപ്പെടാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു.

സിബി മലയില്‍ മലയാളത്തില്‍ സംവിധാനം ചെയ്ത 'ഇഷ്ടം' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'മേരേ ബാപ്പ് പെഹ്‌ലെ ആപ്' എന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തപ്പോള്‍ ജനീലിയയായിരുന്നു നായിക. സി.സി.എല്‍. വന്നതോടെ മോഹന്‍ലാല്‍, ലിസി പ്രിയദര്‍ശന്‍ എന്നിവരും ഉറ്റസുഹൃത്തുക്കളായെന്നും ജനീലിയ കൂട്ടിച്ചേര്‍ത്തു.

PREVIOUS STORY