ശരീരം വിറ്റ് ജീവിക്കുന്ന പെണ്ണാവാന്‍ കാവ്യയ്ക്ക് വയ്യെന്ന്


Reporter

അഭിസാരികമാരെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച നടിമാരെല്ലാം തന്നെ തങ്ങളുടെ കഴിവെന്തെന്ന് ഇതിലൂടെ അറിയിക്കുകയായിരുന്നു. ഏറെ അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളായാണ് എന്നും അഭിസാരികമാര്‍ പ്രത്യക്ഷപ്പെടുക. എങ്കിലും അത്തരം റോളുകള്‍ തനിക്കു വേണ്ടെന്നാണ് കാവ്യാ മാധവന്‍ പറയുന്നത്. അടുത്തിടെയാണ് ഈ റോളിനുളള ഓഫര്‍ വന്നത്. ശക്തമായ കഥാപാത്രമായിരുന്നു. മോശം രംഗങ്ങളൊന്നുമില്ലായിരുന്നു. എന്നിട്ടുകൂടി അത് ഏറ്റെടുക്കാന്‍ തോന്നിയില്ല എന്നാണ് താരം പറയുന്നത്.

പ്രതിഫലമായി എത്ര കിട്ടുമെന്ന് പറഞ്ഞാലും എത്ര വലിയ പുരസ്‌കാരങ്ങള്‍ കിട്ടുമെന്നറിഞ്ഞാലും ശരീരം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണായി അഭിനയിക്കാന്‍ തനിക്ക് വയ്യെന്നാണ് കാവ്യയുടെ പക്ഷം. തന്നോട് കഥ പറയാന്‍ വന്നവര്‍ തന്റെ കഥാപാത്രം അഭിസാരികയുടേതാണെന്ന് തുടക്കത്തില്‍ പറഞ്ഞില്ല. കഥ പറച്ചില്‍ പകുതിയായപ്പോള്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് കണ്ടപ്പോള്‍ മാത്രമാണ് മടിച്ചുമടിച്ച് അക്കാര്യം വെളിപ്പെടുത്തിയതെന്നും കാവ്യ പറയുന്നു.

PREVIOUS STORY