ദഹി ചിക്കന്‍


reporter

ചിക്കന്‍അരക്കിലോ


സവാള2


ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്2 ടേബിള്‍ സ്പൂണ്‍


പച്ചമുളക്4


കുരുമുളക്8


തൈര്250 ഗ്രാം


കസൂരി മേത്തി4 ടേബിള്‍ സ്പൂണ്‍


മുളകുപൊടി1 ടീസ്പൂണ്‍


ജീരകപ്പൊടി1 ടീസ്പൂണ്‍


വയനയില1


പഞ്ചസാര1 ടീസ്പൂണ്‍


എണ്ണ നെയ്യ് ഉപ്പ് മല്ലിയില തൈരില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്ത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി വയ്ക്കുക. ഇത് ഒന്നു രണ്ടു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കണം. ഇതിലേക്കു കുരുമുളക്, പച്ചമുളക്, വയനയില, മുളകുപൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്കു സവാള ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഈ കൂട്ടിലേക്കു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. മുകളിലെ മിശ്രിതം നല്ലപോലെ കൂട്ടിച്ചേര്‍ന്നു കഴിഞ്ഞാല്‍ തൈരു പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്കു ചേര്‍ത്തിളക്കണം. കസൂരി മേത്തി, നെയ്യ് എന്നിവ ഇതിലേക്കു ചേര്‍ക്കണം. നല്ലപോലെ ഇളക്കി പാത്രം അടച്ചു വച്ചു വേവിയ്ക്കുക. വേണമെങ്കില്‍ മാത്രം വെള്ളം ചേര്‍ക്കാം. വെന്തു കഴിഞ്ഞു വാങ്ങി മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം.

PREVIOUS STORY