സഞ്ജീറിലും പ്രിയങ്കയുടെ ഐറ്റം നമ്പര്‍


Reporter

ബോളിവുഡിലെ മറ്റ് താരങ്ങള്‍ ഐറ്റം ഡാന്‍സുകളുടെ പിറകെ പോകുമ്പോള്‍ അതില്‍ നിന്നെല്ലാം മാറി നിന്നിരുന്ന താരമായിരുന്നു പ്രിയങ്ക ചോപ്ര. ഷൂട്ടൗട്ട് അറ്റ് വദാല എന്ന ചിത്രത്തില്‍ ബദ്‌ലി ബദ്മാശ് ഹെ എന്ന ഗാനരംഗത്തിലൂടെ ഐറ്റം നമ്പറില്‍ താരം തന്റെ സാന്നിദ്ധ്യമറിയിച്ചു. പക്ഷെ ബദ്‌ലി ബദ്മാശിലൂടെ പ്രതീക്ഷിച്ചത്ര പ്രശംസ പിടിച്ചു പറ്റാന്‍ താരത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് വീണ്ടും ഐറ്റം നമ്പറുമായി വരികയാണ് പ്രിയങ്ക.

സഞ്ജീര്‍ എന്ന സിനിമയിലാണ് പ്രിയങ്ക ഐറ്റംഡാന്‍സ് ചെയ്യുന്നത്. 1973ല്‍ അമിതാഭ് ബച്ചന്‍ നായകനായി പുറത്തിറങ്ങിയ സൂപ്പിര്‍ഹിറ്റ് ചിത്രമാണ് സഞ്ജീര്‍. ആ ചിത്രത്തിന്റെ റീമേക്കിലാണ് പ്രിയങ്ക അഭിനയിക്കുന്നത്. തെലുങ്ക് താരം രാംചരണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രാധാന്യവും ഈ ചിത്രത്തിനുണ്ട്.

'പ്രിയങ്കയ്ക്കു വേണ്ടി ഒരു പാട്ട് ഞാന്‍ നിശ്ചിയിച്ചു വച്ചിട്ടുണ്ട്. ഗണേഷ് ആചാര്യയാണ് ഈ ഗാനത്തിന് നൃത്തം ഒരുക്കുക. 'ചിത്രത്തിന്രെ സംവിധായകന്‍ പറഞ്ഞു.

PREVIOUS STORY