നടിയാവാന്‍ യോഗ്യത ഗ്ലാമര്‍ മാത്രം സുധീര്‍ മിശ്ര


Reporter

 സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അഭിനയശേഷിയല്ല, ഗ്‌ളാമറാണ് ഇന്ന് ആവശ്യമായി മാറിയിട്ടുള്ളതെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ സുധീര്‍ മിശ്ര.

അഭിനയത്തികവിന് രണ്ടാം സ്ഥാനം മാത്രമായി മാറിയിട്ടുണ്ട്. സ്‌ക്രീനില്‍ എത്രത്തോളം ഗ്‌ളാമറസായി പ്രത്യക്ഷപ്പെടാനാകും, ഐറ്റം ഡാന്‍സുകള്‍ ചെയ്യാനാകും എന്നത് അടിസ്ഥാനമാക്കിയാണ് നടിമാരുടെ മാര്‍ക്കറ്റ് വാല്യു നിശ്ചയിക്കപ്പെടുന്നത് എന്നും മിശ്ര കുറ്റപ്പെടുത്തി.

'ചമേലി', 'ധാരാവി', 'ഹസറോന്‍ ക്വായ്‌ഷെയ്ന്‍ ഐസി' തുടങ്ങിയ തന്റെ ചിത്രങ്ങളില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു മിശ്ര. സത്യജിത് റായ്, ഗുരുദത്ത്, വിജയ് ആനന്ദ് തുടങ്ങിയ വിഖ്യാത സംവിധായകര്‍ കഴിവിന് മാത്രമായിരുന്നു പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്. പക്ഷേ ഇന്ന് സിനിമയുടെ ബഡ്ജറ്റ് നിശ്ചയിക്കുന്നതുവരെ നടി എത്ര ഐറ്റം ഡാന്‍സ് ചെയ്യും, എത്രത്തോളം ഗ്‌ളാമറസായി പ്രത്യക്ഷപ്പെടാനാകും എന്നതിനെ മാത്രം ആധാരമാക്കിയാണ്. ഇത് വളരെ പരിതാപകരമാണ്. മിശ്ര പറഞ്ഞു.

ശക്തമായ സ്ത്രീകഥാപാത്രങ്ങളെയായിരുന്നു 1950 മുതലുള്ള ഹിന്ദി സിനിമയില്‍ ഉണ്ടായിരുന്നത്. ' ഗൈഡ്', 'മുഗള്‍ ഇ അസം' തുടങ്ങിയവ ഉദാഹരണമാണ്. 1990കളോടെ ഇത് അവസാനിച്ചു. സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന വേഷങ്ങളാണ് തുടര്‍ച്ചയായി അവതരിക്കപ്പെടുന്നത്.തന്റെ അമ്മയുമായും മുത്തശ്ശിയായും താന്‍ എല്ലാക്കാലവും വളരെ അടുപ്പം സൂക്ഷിക്കുന്നുണ്ട്. തന്റെ ചിത്രങ്ങളില്‍ സ്ത്രീകഥാപാത്രങ്ങള്‍ കരുത്തുറ്റതായിരിക്കുന്നതിനു കാരണവും ഇത് കൊണ്ട് തന്നെയാണ് എന്നും മിശ്ര പറഞ്ഞു.

PREVIOUS STORY