കൃഷ് ജെ സത്താര്‍ 'കല്‍ക്കി'യില്‍


Reporter

 ലേഡീസ് ആന്റ് ജെന്റില്‍മാനു ശേഷം കൃഷ് ജെ. സത്താര്‍ അഭിനയിക്കുന്ന മലയാള ചിത്രമാണ് 'കല്‍ക്കി'. സുരാജ് വെഞ്ഞാറമൂട് നായകനായി 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്ന സുബില്‍ സുരേന്ദ്രനാണ് ഈ ചിത്രവും ഒരുക്കുന്നത്.

ഹൈന്ദവ പുരാണമനുസരിച്ച് കൃഷ്ണന്റെ ഇനി വരാനിരിക്കുന്ന പത്താമത്തെ അവതാരമാണ് കല്‍ക്കി. എന്നാല്‍, തന്റെ പുതിയ ചിത്രം പറയുന്നത് പുരാണ കഥയല്ലെന്ന് സംവിധായകന്‍ സുബില്‍ പറയുന്നു. പൂര്‍ണ്ണമായും നന്മ നിറഞ്ഞവനോ പൂര്‍ണ്ണമായും തിന്മ നിറഞ്ഞവനോ അല്ലത്രേ ഈ ചിത്രത്തില്‍ കൃഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. ലേഡീസ് ആന്റ് ജെന്റില്‍മാന് മുന്‍പുതന്നെ പുതിയ ചിത്രത്തിലേക്ക് കൃഷിനെ കാസ്റ്റ് ചെയ്തതാണെന്നും തന്റെ സങ്കല്‍പ്പത്തിലെ കല്‍ക്കിക്ക് ജീവന്‍ നല്കാന്‍ കൃഷ് അനുയോജ്യനാണെന്നും സുബില്‍ പറഞ്ഞു.

പന്ത്രണ്ട് ദിവസത്തെ ഷൂട്ടിംഗ് കൂടി കഴിഞ്ഞാല്‍ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളു'ടെ ഷൂട്ടിംഗ് പൂര്‍ത്തിയാകും അതു കഴിഞ്ഞാല്‍ ജൂണ്‍ പകുതിയോടെ കേരളത്തില്‍ മഴക്കാലമെത്തുമ്പോള്‍ 'കല്‍ക്കി' തുടങ്ങാനാണ് പദ്ധതി. കാരണം മഴയ്ക്ക് ഈ ചിത്രത്തില്‍ അതീവ പ്രാധാന്യമുണ്ട്. മഴ കല്‍ക്കിയില്‍ ഒരു കഥാപാത്രം പോലെ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും സുബില്‍ പറഞ്ഞു.

PREVIOUS STORY