മാംഗോ പുലാവ്


reporter

 ബസ്മതി റൈസ്2 കപ്പ് പച്ചമാങ്ങ1 പച്ചമുളക്2 കുരുമുളക്6 ഏലയ്ക്ക4 ഇഞ്ചിഒരു കഷ്ണം കറുവാപ്പട്ട1 ക്ഷ്ണം ഗ്രാമ്പൂ3 ജീരകംഅര ടീ സ്പൂണ്‍ ജീരകപ്പൊടിഅര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിഅര ടീസ്പൂണ്‍ ഉപ്പ് നെയ്യ് ബസ്മതി അരി വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. പ്രഷര്‍ കുക്കറില്‍ നെയ്യു ചൂടാക്കുക. ഇതിലേക്കു ജീരകം ചേര്‍ക്കുക. പച്ചമളക്, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക, ഇഞ്ചി എന്നിവയും ഇതിലേക്കു ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക. തൊലി കളഞ്ഞ് ഇടത്തരം കഷ്ണങ്ങളാക്കിയ മാങ്ങ ഇതിലേക്കു ചേര്‍ത്തിളക്കുക. ഇതിലേക്ക് ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ബസ്മതി അരിയും ചേര്‍ക്കുക. പാകത്തിനു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിയ്ക്കണം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും. മാംഗോ പുലാവില്‍ മല്ലിയില അരിഞ്ഞു ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

PREVIOUS STORY