കപ്പപ്പുഴുക്ക് ഉണ്ടാക്കാം


reporter

കപ്പ1 കിലോ സവാള1 പച്ചമുളക്4 വെളുത്തുള്ളി4 മഞ്ഞള്‍പ്പൊടിഅര ടേബിള്‍ സ്പൂണ്‍ ജീരകംഅര ടേബിള്‍ സ്പൂണ്‍ കടുക്അര ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരകിയത്കാല്‍ മുറി ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില കപ്പ ഉപ്പു ചേര്‍ത്ത് വേവിയ്ക്കുക. ഇത് നല്ലപോലെ വെന്തു കഴിഞ്ഞാല്‍ വാങ്ങാം.

വെന്ത കപ്പ നല്ലപോലെ ഉടയ്ക്കുക

തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ ഒരുമിച്ചു തയ്യാറാക്കി വയ്ക്കുക

ഇവ ചേര്‍ത്ത് നല്ല മയത്തില്‍ അരയ്ക്കുക. വേണമെങ്കില്‍ മാത്രം അല്‍പം വെള്ളം ചേര്‍ക്കാം. അരപ്പ് കട്ടിയായിരിക്കുകയും വേണം.

ഒരു പാത്രത്തില്‍ കടുകു പൊട്ടിയ്ക്കുക.

ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക.

ഉടച്ചു വച്ചിരിയ്ക്കുന്ന കപ്പ ഇതിലേക്കു ചേര്‍ത്തിളക്കണം.

അല്‍പസമയം കഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മിശ്രിതം കപ്പക്കൂട്ടിലേക്കു ചേര്‍ത്തിളക്കുക. കറിവേപ്പിലയും ചേര്‍ക്കാം.

കപ്പപ്പുഴുക്കു തയ്യാര്‍.

PREVIOUS STORY