ചെമ്മീന്‍ കബാബ്


reporter

ചെമ്മീന്‍10 ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്4 ടേബിള്‍ സ്പൂണ്‍ തൈര്2 കപ്പ് ക്രീം2 കപ്പ് കടലമാവ്3 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്3 ടേബിള്‍ സ്പൂണ്‍ ഉപ്പ് ബട്ടര്‍ കുരുമുളക്1 ടേബിള്‍ സ്പൂണ്‍ ഗ്രാമ്പൂ പൊടിച്ചത്2 ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക. തൈര്, ക്രീം എന്നിവ കൂട്ടിച്ചേര്‍ത്തിളക്കുക. ഇതിലേക്ക് കുരുമുളകുപൊടി, കടലമാവ്, ഗ്രാമ്പൂ പൊടിച്ചത്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. കഴുകി വച്ച ചെമ്മീന്‍ ഇതിലിട്ടു പുരട്ടിയെടുക്കുക. ഇത് ഫ്രിഡ്ജില്‍ രണ്ടു മണിക്കൂര്‍ വയ്ക്കണം. മൈക്രോവേവിലെ തന്തൂരില്‍ 30 മിനിറ്റ് ചെമ്മീന്‍ വച്ചു വേവിയ്ക്കുക. ഇത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ പുരട്ടിയ ശേഷം മൈക്രോവേവില്‍ വച്ച് രണ്ടു മിനിറ്റ് വേവിച്ചെടുക്കണം. ഈ പ്രോണ്‍ കബാബ് ചൂടോടെ കഴിയ്ക്കൂ.

PREVIOUS STORY