അസൂയയ്ക്കും കുശുമ്പിനും പുച്ഛത്തിനുമൊപ്പം ഇന്ദ്രജിത്ത്


Reporter

ഇന്ദ്രജിത്തിനെ നായകനാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അ.കു.പു. പഞ്ചവടിപ്പാലം മാതൃകയില്‍ ആക്ഷേപഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് അ.കു.പു. ശരാശരി മലയാളികളുടെ കോംപഌ്‌സുകളായ അസൂയ-കുശുമ്പ്-പുച്ഛം എന്നിവയുടെ ചുരുക്കെഴുത്താണ് അ.കു.പു.

ഐ.എ.എസ്. ഓഫീസര്‍മാരായ കെ. അമ്പാടി, എന്‍. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് അ.കു.പു.വിന് തിരക്കഥയൊരുക്കുന്നത്. ദോഷൈകദൃക്കും കര്‍ക്കശക്കാരനുമായ ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ഈ ചിത്രത്തില്‍ ഇന്ദ്രജിത്തിന്. ഹാസ്യത്തിന് മുന്‍തൂക്കം നല്കി ഒരുക്കുന്ന പരീക്ഷണചിത്രമാണിതെന്നും മലയാളികളുടെ

അടിസ്ഥാന സ്വഭാവവിശേഷങ്ങളായ അസൂയ, കുശുമ്പ്, പുച്ഛം എന്നിവയ്ക്ക് പ്രാധാന്യം നല്കിയാണ് ഈ ചിത്രത്തിലെ ഓരോ സീനുകളും ഒരുക്കിയിരിക്കുന്നതെന്നും തിരക്കഥാകൃത്തുക്കള്‍ അഭിപ്രായപ്പെട്ടു.

വാദിക്കാനും എന്തിനേയും ചോദ്യം ചെയ്യാനുമുള്ള മലയാളികളുടെ മൂലസ്വഭാവവും ഈ ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്. അസൂയയും കുശുമ്പും പുച്ഛവും നിറഞ്ഞ മലയാളികളുടെ അടിസ്ഥാന സ്വഭാവം നിയന്ത്രിക്കുന്ന 'കണം' കണ്ടുപിടിച്ച ശാസ്ത്രജ്ഞനായി മലയാളത്തിലെ ഒരു പ്രമുഖ താരവും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് പേര് നല്കിയിരിക്കുന്നതും അവരുടെ സ്വഭാവത്തിനനുസരിച്ചാണ്. അനസൂയ, വാത്സ്യായനന്‍, ഡോണ്‍ ക്വിക്ക്‌സിറ്റോ എന്നിങ്ങനെ!

ഏറെക്കാലമായി തങ്ങളീ ചിത്രത്തിന്റെ കഥ മനസിലിട്ട് നടക്കുകയായിരുന്നുവെന്നും ഇതിന്റെ ആശയം കേട്ടയുടനെ വി.കെ.പി.ക്ക് ഇഷ്ടമാവുകയും തിരക്കഥ വേഗം എഴുതിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അമ്പാടിയും പ്രശാന്തും പറയുന്നു. ഈ പ്ര?ജക്ട് അല്പം കിറുക്കന്‍ ആശയമുള്ളതാണെന്നും ഇതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ വി.കെ.പി.ക്കേ കഴിയൂ എന്നുമാണ് അമ്പാടിയും പ്രശാന്തും പറയുന്നത്. നവംബറില്‍ അ.കു.പു. വിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

PREVIOUS STORY