നീലച്ചിത്ര നായികമാരുടെ കഥ പറയുന്ന ഡോക്യുമെന്ററിയും വരുന്നു


Reporter

പല തരം ഡോക്യുമെന്ററികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നേതാക്കന്മാരെ കുറിച്ച്, നടീനടന്മാരെ കുറിച്ച് അങ്ങിനെ പല വിധത്തിലുള്ള ഡോക്യുമെന്ററി കള്‍ . എന്നാല്‍ നമ്മളിനി പറയുന്ന ഡോക്യുമെന്ററികള്‍ ചിലപ്പോള്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്കെ കാണാന്‍ പറ്റുകയുള്ളൂ എന്ന സ്ഥിതി ആയിരിക്കും. ഈ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് നീലച്ചിത്ര നടിമാരുടെ കഥ പറയുവാനാണ്. ഡെബോറാ ആന്‍ഡേഴ്‌സണ്‍ എന്ന സ്ത്രീയാണ് 'Aroused'എന്ന ഈ ഡോക്യുമെന്ററിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്യുമെന്ററിക്കൊപ്പം ഈ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ഫൈന്‍ആര്‍ട്ട് ഫോട്ടോഗ്രാഫി ബുക്കും ആന്‍ഡേഴ്‌സണ്‍ പുറത്തിറക്കിയിട്ടുണ്ട്.

പതിനാറോളം അഡല്‍ട്ട് സിനിമ നായികമാരെ കുറിച്ച് ഈ ഡോക്യുമെന്ററിയില്‍ ഇവര്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു മാസികയ്ക്ക് വേണ്ടി പോണ്‍ സ്റ്റാറിനെ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇവരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് സഞ്ചരിക്കാന്‍ ആന്‍ഡേഴ്‌സണ് പ്രചോദനമായത്. 'നീലച്ചിത്ര നായികമാര്‍ പരാജയപ്പെട്ട അഭിനേത്രികളല്ല. അവര്‍ അവരുടെ ജോലി ആസ്വദിക്കുന്നു. ഇവരില്‍ ലൈംഗികതയില്‍ നിന്നും പകരുന്ന രോഗങ്ങള്‍ കണ്ടുവരുന്നു'. ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

ഇവരും മനുഷ്യത്വം ഉള്ളവര്‍ ആണെന്നും അവരുടെ മനുഷ്യത്വത്തെ തുറന്നു കാണിക്കാന്‍ തന്റെ പുസ്തകവും ഡോക്യുമെന്ററിയും സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ഡേഴ്‌സണ്‍ പറയുന്നു.

PREVIOUS STORY