റീമേക്ക് ചെയ്‌തോ, നല്ല ഇഷ്ടം തോന്നിയാല്‍ മാത്രം: ഫാസില്‍


Reporter

മലയാളത്തിലെ പ്രേക്ഷകര്‍ക്ക് റീമേക്ക് ചിത്രങ്ങളോട് വലിയ താത്പര്യമില്ലെന്ന് സംവിധായകന്‍ ഫാസില്‍.ഒരു സബ്ജക്ടിനോട് ഇഷ്ടം തോന്നിയാല്‍ മാത്രമേ പടം റീമേക്ക് ചെയ്യാവൂ എന്നും ഒറിജിനല്‍ ചിത്രത്തിലൂടെ സംവിധായകന്‍ പറയുവാനാഗ്രഹിച്ച സന്ദേശം എന്തെന്നു കൂടി മനസിലാക്കി വേണം റീമേക്കിനൊരുങ്ങുവാനെന്നും ഫാസില്‍ പറയുന്നു. 

റീമേക്കുകള്‍ ആകുമ്പോള്‍ ഒറിജിനല്‍ ഡിവിഡി ഉള്ളതുകൊണ്ട് കൃത്യം രണ്ടു മണിക്കൂര്‍ സിനിമയുടെ വിഷ്വലുകള്‍ സംവിധായകന് ചുരുങ്ങിയ സമയം കൊണ്ടുതന്നെ പൂര്‍ത്തിയാക്കാം. പക്ഷേ, അത്തരമൊരു ചിത്രത്തിന് നിലനില്‍പ്പുണ്ടാകില്ല.ഒറിജിനലിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ സാധിക്കും എന്ന വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ആ പണിക്ക് പോകാവൂ. എണ്‍പതുകളില്‍ 'പൂവിന് പുതിയ പൂന്തെന്നല്‍ എന്ന മലയാള സിനിമ ഞാന്‍ ചെയ്തു.പടം ഇവിടെ അധികം ഓടിയില്ല. അതിനാല്‍ ഞാന്‍ സംതൃപ്തനായിരുന്നുമില്ല. 'പൂവിഴി വാസിലിലേ എന്ന പേരില്‍ തമിഴിലേക്ക് ഈ സിനിമ റീമേക്ക് ചെയ്തപ്പോള്‍ ചിത്രം സൂപ്പര്‍ഹിറ്റ്.ഞാന്‍ തന്നെ സംവിധാനം നിര്‍വഹിച്ച മറ്റൊരു ചലച്ചിത്രം 'എന്നെന്നും കണ്ണേട്ടന്റെ ബോക്‌സ് ഓഫിസില്‍ പരാജയമായിരുന്നു. ഇത് തമിഴില്‍ 'വര്‍ഷം 16 എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ സൂപ്പര്‍ മെഗാഹിറ്റായി.തൊണ്ണൂറുകളുടെ അവസാനം മലയാളത്തില്‍ ഹിറ്റായ 'അനിയത്തിപ്രാവ് തമിഴിലേക്ക് 'കാതലുക്ക് മര്യാദൈയാക്കി റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തില്‍ ലഭിച്ചതിലധികം തമിഴില്‍ വിജയമായിരുന്നു.വെറുതെ ചിത്രമെടുത്ത് ഒന്ന് റീമേക്ക് ചെയ്തുകളയാം എന്ന് കരുതിയാല്‍ അതിന് ലഭിക്കുന്ന റിസള്‍ട്ട് അങ്ങേയറ്റം മോശമായിരിക്കുമെന്നതില്‍ സംശയമില്ല.

PREVIOUS STORY