മട്ടന്‍ സാഗ്‌വാല


reporter

 മട്ടന്‍അരക്കിലോ ചീരഅരക്കിലോ സവാള2 വെളുത്തുള്ളി5 തക്കാളി1 പച്ചമുളക്3 തൈര്2 ടേബിള്‍ സ്പൂണ്‍ ക്രീം1 ടേബിള്‍ സ്പൂണ്‍ കായംഒരു നുള്ള് മുളകുപൊടി1 ടേബിള്‍ സ്പൂണ്‍ ഗരം മസാല1 ടേബിള്‍ സ്പൂണ്‍ വയനയില1 നെയ്യ്1 ടേബിള്‍ സ്പൂണ്‍ ഉപ്പ് മട്ടന്‍ കഴുകി ചെറിയ കഷ്ണങ്ങളാക്കുക. ചീര ഒരു പാത്രത്തില്‍ അല്‍പം വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. ചീരയും പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതില്‍ കായം, വയനയില എന്നിവ ചേര്‍ക്കണം. സവാളയും വെളുത്തുള്ളിയും ഇതിലേക്കു ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ ഇതിലേക്ക് മട്ടന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് തക്കാളിയും ചേര്‍ത്ത് ഇളക്കണം. മുകളിലെ മട്ടന്‍ കൂട്ടിലേക്ക് അരച്ചു വച്ചിരിക്കുന്ന ചീര ചേര്‍്ത്തിളക്കുക. മുളകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക. വെന്തു കഴിഞ്ഞ മട്ടനിലേക്ക് നെയ്യ്, ക്രീം എന്നിവ ചേര്‍ക്കാം. മേമ്പൊടി പച്ച ചീരയാണ് ഇതുണ്ടാക്കാന്‍ നല്ലത്. ചാറ് കുറുകുന്നതാണ് ഈ കറിയ്ക്കു നല്ലത്

PREVIOUS STORY