മലയാളത്തിലെ ആംഗ്രി ബേഡായി തബു


Reporter

നടി തബു വീണ്ടും മലയാളത്തില്‍ വേഷമിടുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ആംഗ്രി ബേഡ്‌സ് എന്ന ചിത്രത്തിലാണ് തബു അഭിനയിക്കുന്നത്.

അനൂപ് മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.മംമ്ത മോഹന്‍ദാസ്, ഭാവന, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍.

ചിത്രത്തിലെ മറ്റു പുരുഷ കഥാപാത്രങ്ങളുടെ കാസ്റ്റിങ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും, ജയസൂര്യ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

അജി ജോണും അനൂപ് മോനോനും സഹകരിക്കുന്ന ഷെര്‍ലക് ഹോംസ് എന്ന ചിത്രം മുമ്പ് അനൗണ്‍സ് ചെയ്തിരു ന്നെങ്കിലും പ്രോജ്ക്ട് തല്‍ക്കാലത്തേയ്ക്ക് മാറ്റി വച്ചിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കാലാപാനി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ തബു പിന്നീട് കവര്‍ സ്‌റ്റോറി, ഉറുമി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലൈ ഓഫ് പൈ, ഡേവിഡ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലാണ് തബു അവസാനം അഭിനയിച്ചത്.തബു പ്രത്യക്ഷപ്പെട്ട ഉറുമിയിലെ ഗാനരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

PREVIOUS STORY