ഇഷയ്ക്ക് മോഹം സൂപ്പര്‍ സ്റ്റാറാകാന്‍


Reporter

തട്ടത്തിന്‍ മറയത്തിലെ നായിക ഇഷ തല്‍വാര്‍ ഇപ്പോള്‍ ആഘോഷത്തിലാണ്. നിരവധി സിനിമകള്‍ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളുമുണ്ട്. താന്‍ ആഗ്രഹിച്ച പല കാര്യങ്ങളും സാധിച്ചിട്ടുണ്ടെന്നും സിനിമയിലെ ഒരു സൂപ്പര്‍ നായികയാകണമെന്നാണ് ഇനിയുള്ള ആഗ്രഹമെന്നും ഇഷ പറയുന്നു. പരസ്യരംഗത്ത് എന്നെ ഇപ്പോള്‍ പലരും തിരിച്ചറിയുന്നുണ്ട്. പത്തഞ്ഞൂറു പേര്‍ക്കിടയില്‍ നിന്നാണ് പല ബ്രാന്‍ഡുകള്‍ക്കും മോഡലാകാന്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടത്.അഞ്ച്‌വര്‍ഷം മുന്‍പ് യാഹൂവിന് വേണ്ടിയാണ് ഞാന്‍ ആദ്യമായി പരസ്യരംഗത്തെത്തുന്നത്. മുംബൈ സെന്റ് സേവ്യേഴ്‌സില്‍ പഠിക്കുകയായിരുന്നു അന്ന്.ഒപ്പം കാശുണ്ടാക്കാന്‍ ടെറന്‍സ് ലെവിസ് സ്റ്റുഡിയോയില്‍ ഡാന്‍സറായി പോയിരുന്നു. യാഹൂവിനു വേണ്ടിയുള്ള പരസ്യത്തില്‍ ഡാന്‍സറുടെ റോള്‍ കിട്ടുന്നത് അങ്ങനെയാണ്.

പിന്നീട് ബക്കാര്‍ഡി, സെന്റര്‍ ഫ്രെഷ്, കാഡ്ബറീസ്, വി ഐ പി സ്‌കൈ ബാഗ്‌സ്, ഡ്യൂലക്‌സ് പെയിന്റ്‌സ്, ധാത്രി, വിവെല്‍ തുടങ്ങി അറുപതോളം ബ്രാന്‍ഡുകള്‍ക്ക് മോഡലാകാന്‍ സാധിച്ചു.ഡ്യൂലക്‌സ് പെയിന്റ്‌സില്‍ ഷാഹിദ് കപൂറിനൊപ്പവും വിഐപി സ്‌കൈ ബാഗ്‌സില്‍ ജോണ്‍ ഏബ്രഹാമിനൊപ്പവും അഭിനയിക്കാനും കഴിഞ്ഞു. അതിന് ശേഷം ഋത്വിക് റോഷനൊപ്പം 'ആജാ ആജാ എന്ന ആല്‍ബം കൂടി ചെയ്തതോടെ അവസരങ്ങള്‍ ഏറെ വന്നു. ഇഷ പറയുന്നു.

PREVIOUS STORY