പോണ്‍ സ്റ്റാര്‍ പ്രിയാ റായി കോളിവുഡിലേക്ക്


Reporter

നീല ചിത്രങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഡിമാന്റ് കുറഞ്ഞോ? ഒട്ടും സാധ്യതയില്ലാത്ത ഒരു കാര്യമാണിത്. പിന്നെന്താ ഇങ്ങനൊരു ചോദ്യം ഉയര്‍ന്നതെന്നല്ലേ? നീല ചിത്ര നായികമാരില്‍ പലുരും ഇന്ന് കുടുംബ ചിത്രങ്ങളിലേക്കു കൂടി കടന്നു വരുന്നു. ഇന്‍ഡോ-കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ബോളിവുഡില്‍ തരംഗമായതിനു പിന്നാലെ ഇന്തോ-അമേരിക്കന്‍ നീലച്ചിത്ര നടിയായ പ്രിയാ റായിയും ഇന്ത്യന്‍ സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നു എന്നതാണ് ചോദ്യത്തിന് ആധാരം. ബാബു നായര്‍ നിര്‍മ്മാതാവും സംവിധായകനുമാകുന്ന പുതിയ തമിഴ് ചിത്രത്തിലൂടെയാണ് പ്രിയാ റായിയുടെ ഇന്ത്യന്‍ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ പുതിയ തമിഴ് ചിത്രത്തിലഭിനയിക്കാനുള്ള കരാറില്‍ പ്രിയാ റായി ഒപ്പു വച്ചു കഴിഞ്ഞതായാണ് വിവരം.

നൂറിലധികം നീലച്ചിത്രങ്ങശിലഭിനയിച്ചിട്ടുണ്ട് 35 കാരിയായ പ്രിയാ റായി. 1977 ല്‍ ന്യൂഡല്‍ഹിയില്‍ ജനിച്ച പ്രിയയെ രണ്ടു വയസുള്ളപ്പോള്‍ അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. 2007 ല്‍ നീലച്ചിത്ര വ്യവസായത്തിലെത്തപ്പെട്ട പ്രിയയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ലൈഫ് സ്‌റ്റൈല്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ ലോകത്തെ 100 മുന്‍നിര നീലച്ചിത്ര താരങ്ങളുടെ നിരയില്‍ 19ാമതാണ് പ്രിയാ റായിയുടെ സ്ഥാനം.

അശോകന്‍ പി.കെ. എന്ന നിര്‍മ്മാതാവിന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് പ്രിയയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയാറായിയും സഹനടനുമൊത്തുള്ള അത്യധികം ഇഴുകിച്ചേര്‍ന്നുള്ള ചില കിടപ്പറരംഗങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ജൂലൈയില്‍ 20 ദിവസത്തെ ഡേറ്റാണ് ഈ ചിത്രത്തിനായി പ്രിയ നല്കിയിരിക്കുന്നതത്രെ. കൂടുതല്‍ അവസരങ്ങള്‍ തേടി വരികയാണെങ്കില്‍ ഇന്ത്യന്‍ സിനിമാരംഗത്ത് തുടരാനാണ് പ്രിയയുടെ പദ്ധതി.

PREVIOUS STORY