മീനാക്ഷിക്കും അഭിനയമോഹം


Reporter

വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നില്‍ക്കുന്ന താര ദമ്പതിമാരാണ് ദിലീപും മഞ്ജു വാര്യരും. ഇവരുടെ ഒറ്റപുത്രിയാണ് മീനാക്ഷി. അച്ഛനും അമ്മയും സിനിമാ ലോകത്ത് ആയതുകൊണ്ടാവാം എട്ടാം ക്ലാസുകാരി മീനാക്ഷിക്കും മോഹം സിനിമയില്‍ അഭിനയിക്കാന്‍. 

മധ്യവേനലവധിയോടനുബന്ധിച്ച് 'പ്രേരണ' ഇടപ്പള്ളിയില്‍ വച്ച് സംഘടിപ്പിച്ച ഒരു ക്യാംപില്‍ മീനാക്ഷിയും പങ്കെടുത്തിരുന്നു.മലയാളികളുടെ ഇഷ്ടതാരങ്ങളായ മഞ്ജുവിന്റേയും ദിലീപിന്റേയും മകള്‍ എന്ന ലേബലില്‍ ക്യാംപിലെ കുഞ്ഞു താരമായിരുന്നു മീനാക്ഷി. ഈ ക്യാമ്പില്‍ വെച്ചാണ് താരങ്ങളായ മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് തനിക്കും സിനിമയിലഭിനയിക്കാന്‍ മോഹമുണ്ടെന്ന് മീനാക്ഷി പങ്ക് വെച്ചത്. ക്യാമ്പില്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം ആട്ടവും പാട്ടുമായി അടിച്ചുപൊളിച്ച മീനാക്ഷി തനിക്ക് കൂടുതല്‍ താല്പര്യമുള്ള വിഷയങ്ങള്‍ പാചകവും സിനിമയുമാണെന്ന് പറഞ്ഞു. സിനിമയില്‍ എത്താന്‍ തന്നെ പ്രേരിപ്പിക്കുന്നത് അച്ചനും അമ്മയുമാണെന്നും മീനാക്ഷി കൂട്ടിച്ചേര്‍ത്തു.

PREVIOUS STORY