ഗ്ലാമറസാകുന്നതിനെ ആരും വിലക്കിയിട്ടില്ല: ഷംന കാസിം


Reporter

ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യേക്ഷപ്പെടുന്ന പ്രമുഖ നടിമാരില്‍ ഒരാളാണ് ഷംന കാസിം. താരം ഇപ്പോള്‍ വ്യക്തമാക്കിക്കഴിഞ്ഞു, സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തതിന് ആരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടായിട്ടില്ലെന്ന്. മതത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതൊക്കെ ആളുകള്‍ പറഞ്ഞ് ഉണ്ടാക്കുന്നതാണ്.ചട്ടക്കാരിയിലെ ഗ്ലാമര്‍ വേഷം ചെയ്തതിന് ആരും എന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എന്റെ കുടുംബമാണ് ഏറ്റവും വലിയ സപ്പോര്‍ട്ട്. പ്രത്യേകിച്ചും അമ്മ.

ഭയങ്കര ഗ്ലാമറസ് വേഷങ്ങള്‍ എനിക്കു ചേരുമെന്നും കരുതുന്നില്ല. പിന്നെ, ചട്ടക്കാരി ഒരു ഗ്ലാമര്‍ പടമായിരുന്നില്ല. ഫാമിലി സിനിമയായിരുന്നു. അതിലെ നായികയായ ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ ഒരിക്കലും ചുരിദാറിട്ടു സങ്കല്‍പിക്കാന്‍ കഴിയില്ല.ഫ്രോക്ക് മാത്രമല്ല ഞാനതില്‍ അണിയുന്നത്. പിന്നെ ഞാന്‍ അങ്ങേയറ്റം മോഡേണായ പെണ്‍കുട്ടിയൊന്നുമല്ല.എന്നിരുന്നാലും മലയാള സിനിമയില്‍ എന്തുകൊണ്ടോ അവസരങ്ങള്‍ കുറയുന്നതായി തോന്നിയിട്ടുണ്ട്. തെന്നിന്ത്യയില്‍ മികച്ച വേഷങ്ങള്‍ എനിയ്ക്ക് ലഭിച്ചിരുന്നു.മലയാളത്തില്‍ നല്ല ഒരു സിനിമ ചെയ്യാന്‍ കഴിയാത്ത ഒരു നിരാശ കുറച്ചുണ്ടായിരുന്നു. ഭരതിന്റെ നായികയായിട്ടായിരുന്നു തമിഴില്‍ എന്റെ തുടക്കം. തമിഴില്‍ ആറു പടങ്ങള്‍ ചെയ്തു.തെലുങ്കില്‍ മൂന്ന്. കന്നഡയില്‍ രണ്ടു ചിത്രങ്ങള്‍. പക്ഷേ, മലയാളത്തില്‍ നല്ലൊരു വേഷം ആദ്യമായി കിട്ടിയതു ചട്ട ക്കാരിയിലാണ്. പുതിയ കുറേ സ്‌ക്രിപ്റ്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ചിലതില്‍ താല്‍പര്യം തോന്നിയിട്ടുണ്ടെനിക്ക്.അധികം വൈകാതെ ശക്തമായ ഒരു കഥയുമായി മലയാളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ഷംന പറഞ്ഞു.

PREVIOUS STORY