ഐറ്റം ഡാന്‍സുമായി ഖുശ്ബുവും


Reporter

സിനിമകളുടെ വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഐറ്റം ഡാന്‍സ്്. തന്റെ പുതിയ ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ ഡാന്‍സ് നമ്പര്‍ കൂടി ഉള്‍പ്പെടുത്താം എന്ന് തീരുമാനിച്ചപ്പോള്‍ സുന്ദര്‍ സി. അതിനായി കണ്ടെത്തിയത് തമിഴിലെയോ ബോളിവുഡിലെയോ ഏതെങ്കിലും ഒരു ഹോട്ട് സുന്ദരിയെയല്ല. തന്റെ ഭാര്യയും തെന്നിന്ത്യയുടെ പഴയ സ്വപ്‌ന റാണിയുമായിരുന്ന ഖുശ്ബുവിനെയാണ് അദ്ദേഹം ഐറ്റം ഡാന്‍സിനായി തെരഞ്ഞെടുത്തത്!

സുന്ദര്‍ സി. യുടെ പുതിയ തമിഴ് ചിത്രമായ 'തീയ വേല സെയ്യാനും കുമാരു' എന്ന ചിത്രത്തിലാണ് ഏറെ ശ്രദ്ധേയമായേക്കാവുന്ന ഖുശ്ബുവിന്റെ നൃത്തരംഗമുള്ളത്. തമിഴ് സിനിമയിലെ ചില പ്രമുഖ താരങ്ങളും ഈ നൃത്ത രംഗത്ത് ഖുശ്ബുവിനൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനേ തുടര്‍ന്ന് കുറേനാളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ഖുശ്ബുവിന്റെ വെള്ളിത്തിരയിലേക്കുള്ള മടങ്ങിവരവ് കുറിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദാര്‍ത്ഥ്, ഹന്‍സിക, സന്താനം, ഗണേഷ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷൂട്ടിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുന്ന 'തീയ്യ വേല സെയ്യാനും കുമാരു' ജൂണില്‍ തീയേറ്ററുകളിലെത്തും. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഖുശ്ബുവാണ്.

PREVIOUS STORY