മുടികൊഴിച്ചില്‍ തടയാം


reporter

തലമുടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. താരന്‍, ചൊറിച്ചില്‍ എന്നിവയെ അകറ്റിനിര്‍ത്താന്‍ മുടി വൃത്തിയായി സൂക്ഷിക്കുന്നതുകൊണ്ട് സാധിക്കും. മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങള്‍ ഇല്ലാതാവുന്നതോടെ മുടികൊഴിച്ചില്‍ സാധ്യത കുറയും. അതുപോലെ ഷാംപൂ, ഹെയര്‍ കണ്ടീഷനര്‍ എന്നിവ മുടിയുടെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.ഒരു കപ്പില്‍ കടുകെണ്ണ എടുക്കുക അതില്‍ നാല് ടേബിള്‍സ്പൂണ്‍ മൈലാഞ്ചിയില അരച്ച് ചേര്‍ക്കുക. ഇത് ചൂടാക്കിയ ശേഷം ആ എണ്ണകൊണ്ട് തലയോട്ടി നല്ലവണ്ണം മസാജ് ചെയ്യുക.

കുറച്ച് ഉലുവ പൊടിച്ച് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ചുപിടിപ്പിച്ച് നാല്‍പ്പത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ മുടികൊഴിച്ചില്‍ ശമിക്കും

തലമുടി തണുത്ത വെള്ളത്തില്‍ കഴുകി വിരലുകള്‍കൊണ്ട് നന്നായി മസാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും

നിങ്ങളുടെ തലയിലെ കഷണ്ടി കയറിതുടങ്ങിയ ഭാഗങ്ങളില്‍ സവാള ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. മസാജിങ്ങിന് ശേഷം അല്‍പം തേന്‍ പുരട്ടുകയുമാകം.

തേനും മുട്ടയുടെ മഞ്ഞയും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടി തിരുമ്മുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. മിശ്രിതം അര മണിക്കൂര്‍ തലയില്‍ പിടിപ്പിച്ച ശേഷം മാത്രമേ കഴുകിക്കളയാവൂ.

PREVIOUS STORY