എനിക്കറിയാം എവിടംവരെ പോകണമെന്ന്: ഭാമ


Reporter

മലയാളസിനിമയില്‍ ശാലിനാ സുന്ദരിയായി കടന്നുവന്ന ഭാമ ഇന്ന് വിമര്‍ശനങ്ങളുടെ നടുവിലാണ്. കന്നഡ സിനിമയില്‍ ഗ്ലാമര്‍ താരമായി ഭാമ മാറുന്നുവെന്നാണ് പ്രധാന വിമര്‍ശനം. ഓട്ടോ രാജ എന്ന ചിത്രത്തില്‍ താരം ഏറെ ഗ്ലാമറസായി അഭിനയിച്ചു എന്നതാണ് ആരാധകരുടെ സങ്കടം. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിക്കുകയും ചെയ്തു.എന്നാല്‍ താന്‍ അതിരുവിടുന്നതായി ഇതുവരെ തോന്നിയിട്ടില്ലെന്നും തന്റെ അതിരുകളെ കുറിച്ച് താന്‍ ബോധവതിയാണെന്നുമാണ് ഭാമ പറയുന്നത്.ഫേസ്ബുക്കിലും മറ്റും ഓട്ടോരാജയുടെ ഫോട്ടോകള്‍ക്ക് വരുന്ന കമന്റുകള്‍ ഞാന്‍ കണ്ടു. എല്ലാവരും പറയുന്നത് ഭാമ അതിരുവിടുന്നുവെന്നാണ്. പക്ഷേ എന്റെ അതിരുകളെക്കുറിച്ച് ഞാന്‍ തീര്‍ത്തും ബോധവതിയാണ്, ഞാനത് ലംഘിച്ചിട്ടുമില്ല.കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് എനിയ്ക്കറിയാം. വെറും കമന്റുകള്‍ കണ്ട് വിഷമിച്ച് എന്റെ നയം ഞാന്‍ മാറ്റാനുദ്ദേശിച്ചിട്ടില്ല.

എന്നാല്‍ നല്ല വിമര്‍ശനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ ശ്രമിയ്ക്കുന്നമുണ്ട്, വെറുതേയുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഭാമ പറഞ്ഞു

മലയാളത്തിലെ കഥവീട് എന്ന ചിത്രത്തിലാണ് ഭാമ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് എത്തുന്നത്. സോഹന്‍ലാല്‍ ചെയ്യുന്ന ആന്തോളജിയാണ് കഥവീട്. ഇതില്‍ എംടി, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

ഇതില്‍ എംടിയുടെ സ്‌ക്രിപ്റ്റില്‍ തയ്യാറാകുന്ന ചിത്രത്തിലാണ് ഭാമ നായികയാവുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ ഭാമയുടെ നായകന്‍. ഒരു ടിവി ചാനലിലെ ന്യൂസ് റീഡറായിട്ടാണ് താന്‍ അഭിനയിക്കുന്നതെന്ന് ഭാമ പറയുന്നു.

PREVIOUS STORY