പൃഥ്വിരാജിനെ പേരെടുത്തുവിളിക്കാന്‍ ബുദ്ധിമുട്ടാണ്: റിഷി കപൂര്‍


Reporter

നടന്‍ പൃഥ്വിരാജിനെ പേരെടുത്തുവിളിക്കാന്‍ തനിയ്ക്ക് ഏറെ ബുദ്ധിമുട്ടാണെന്ന് ബോളിവുഡ് താരം റിഷി കപൂര്‍.സംഗതി മറ്റൊന്നുമല്ല, റിഷിയുടെ മുത്തച്ഛന്റെ പേര് പൃഥ്വിരാജ് കപൂര്‍ എന്നാണ്. അതുകൊണ്ട് തന്നെ ആ പേര് എടുത്തുവിളിക്കാന്‍ തന്നെ കൊണ്ട് കഴിയില്ലെന്നാണ് റിഷി പറയുന്നത്.സിനിമാലൊക്കേഷനില്‍ ആദ്യത്തെ രണ്ട് ദിവസം ഞാന്‍ ശരിക്കും ബുദ്ധിമുട്ടി. എന്റെ മുത്തച്ഛന്റെ പേര് അത് മറ്റൊരാളായാല്‍ പോലും അവരെ അങ്ങനെ പേരെടുത്ത് വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ പിന്നീടങ്ങോട്ട് ഞാന്‍ അത് പരിചയിച്ചെടുത്തു. റിഷി പറഞ്ഞു.ഔറംഗസേബ് എന്ന സിനിമാ ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് റിഷിയും പൃഥ്വിയും ഒന്നിക്കുന്നത്.ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നും റിഷി പറഞ്ഞു.അഭിനയ കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അര്‍ജുന്റെ വര്‍ക്കില്‍ കാണാനുണ്ടെന്നും ഓരോന്നിനോടുമുള്ള താത്പര്യമാണ് അതിനെ കൂടുതല്‍ മികവുറ്റതാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

PREVIOUS STORY