സല്‍മാന്റെ മനസിലിപ്പോള്‍ ലുലിയ


Reporter

ബോളിവുഡിന്റെ സല്ലു വീണ്ടും പ്രണയത്തില്‍? ഐശ്വര്യാറായിയും സല്‍മാന്‍ ഖാനും തമ്മിലുളള പ്രണയം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അവസാനം ആഷ്സല്ലു പ്രണയം തകര്‍ന്നടിഞ്ഞു. പിന്നീട്, കത്രീന കൈഫായിരുന്നു സല്ലുവിന്റെ പ്രണയഭാജനം. ഒടുവില്‍ കത്രീനയും ടാറ്റ പറഞ്ഞ് പോയപ്പോള്‍ ബോളിവുഡിലെ ക്രോണിക് ബാച്ചിലറിന്റെ പ്രണയകാലം അസ്തമിച്ചുവെന്ന് എല്ലാവരും കരുതി. എന്നാല്‍, സല്ലു ഇപ്പോഴും പ്രണയത്തിലാണെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ സല്ലുവിന്റെ പ്രണയ നായിക ഇന്ത്യക്കാരിയല്ല. റൊമാനിയന്‍ ടി വി അവതാരക ലുലിയ വാന്റര്‍ ആണ് സല്‍മാന്റെ പുതിയ പ്രണയഭാജനം. ഒരു വിദേശ പര്യടനത്തിനിടെയാണ് ലുലിയ സല്‍മാന്റെ മനം കവര്‍ന്നതത്രെ. അതിനുശേഷം പലതവണ ഇരുവരും തമ്മില്‍ കാണുകയും ഒരുമിച്ച് സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നത്രെ. അടുത്തിടെ സല്‍മാനെ കാണാനായി ഇന്ത്യയിലെത്തിയ ലുലിയ ഇപ്പോള്‍ കുറച്ചുകാലമായി ഇവിടെയാണ് താമസമെന്നും ബോളിവുഡ് പാപ്പരാസികള്‍ പറയുന്നു.

PREVIOUS STORY