സഞ്ജയ് ദത്തിന്റെ പുനഃപരിശോധനാ ഹര്‍ജി തള്ളി


Reporter

ന്യുഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് തടവുശിക്ഷ ഉറപ്പായി. കേസില്‍ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദത്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ശിക്ഷ അനുഭവിക്കുന്നതിനായി മെയ് 15ന് ദത്ത് കീഴടങ്ങണം. അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ ടാഡ ദിയമപ്രകാരം പ്രതിയായ ദത്തിന് സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ചുള്ള വിധി മാര്‍ച്ചിലാണ് പുറപ്പെടുവിച്ചത്. ഈ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയത്.

കീഴടങ്ങുന്നതിന് ആറു മാസത്തെ സാവകാശം തേടിയുള്ള ദത്തിന്റെ അപേക്ഷ തള്ളിയ കോടതി ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു. വിചാരണ തടവുകാരനായി 18 മാസം ജയില്‍വാസം അനുഭവിച്ച ദത്തിന് അവശേഷിച്ച മൂന്നര വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

ദത്തിനെ കൂടാതെ കേസില്‍ മറ്റ് ആറു പ്രതികള്‍ കൂടി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയും കോടതി തള്ളി. യൂസഫ് മൊഹ്‌സീന്‍ നുല്‍വാല, ഖലീല്‍ അഹ്മദ് സയ്ദ് അലി നസീര്‍, മൊഹമ്മദ് ദാവൂദ് യൂസഫ് ഖാന്‍, ഷെയ്ഖ് അസിഫ് യൂസഫ്, മുസമില്‍ ഉമര്‍ കദ്രി, മൊഹദ് അഹമ്മദ് ഷെയ്ഖ് എന്നിവരുടെ ഹര്‍ജിക

PREVIOUS STORY