നന്നായുറങ്ങൂ, അമിത വണ്ണം കുറക്കൂ


Reporter

ഉറക്കകുറവ് കൗമാരക്കാരെ ബാധിക്കുന്ന ഒരു പ്രധാനപ്രശ്‌നമാണ്. പഠന സമ്മര്‍ദം, കമ്പ്യൂട്ടറിന് മുമ്പില്‍ അധിക സമയം ചെലവാക്കുന്നത്, ടിവി അധികസമയം കാണുന്നത് തുടങ്ങി പല പ്രശ്‌നങ്ങളും ഉറക്കകുറവിന് കാരണമാകുന്നുണ്ട്. കൗമാരക്കാരിലെ ഉറക്കകുറവ് വിഷാദരോഗത്തിന് വരെ കാരണമാകുന്നു എന്ന് നേരത്തെ പഠനം തെളിയിച്ചിട്ടുണ്ട്.

കൗമാരക്കാരിലെ അമിതവണ്ണത്തിന് ഉറക്കം മികച്ച പരിഹാരമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പെന്‍സില്‍വാലിയ സര്‍വ്വകലാശാലയിലെ പെറല്‍മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ഫിലാഡല്‍ഫിയയിലെ ആയിരത്തിലേറെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെയാണ്‍ പഠന വിധേയമാക്കിയത്.

ഇവരുടെ ഉറക്കം ഏകദേശം ആറുമാസക്കാലം പഠന വിധേയമാക്കി അവരുടെ ഉറക്കവും ശരീരഭാരവും ബിഎംഎയും നിര്‍ണ്ണയിച്ചപ്പോള്‍ ഇത്തരക്കാരില്‍ പത്തു മണിക്കൂറായി ഉറക്കം വര്‍ദ്ധിപ്പിച്ചാല്‍ ശരീരഭാരം നാല് ശതമാനം വരെ കുറയ്ക്കാമെന്ന് കണ്ടത്തി. പതിനാലിനും പതിനെട്ടിനും ഇടയിലുള്ള അമിതവണ്ണക്കാര്‍ ദിവസം പത്തുമണിക്കൂറെങ്കിലുമുറങ്ങുന്നത് അമിതവണ്ണം കുറക്കാന്‍ സഹായിക്കുമെന്ന് പഠനം പറയുന്നു.

കൗമാരക്കാര്‍ അവരുടെ ഉറക്കത്തിനായി ചിലവഴിക്കുന്ന മണിക്കൂറുകള്‍ അവരുടെ മനോനിലയില്‍ മാറ്റം വരുത്തുകയും അവരുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനം തെളിയിച്ചു.

PREVIOUS STORY