കാജോള്‍ നല്ല കഥയ്ക്കായി കാത്തിരിപ്പില്‍


Reporter

 വിവാഹശേഷവും കാജോള്‍ അഭിനയത്തിലേയ്ക്ക് തിരിച്ചു വന്നു. അമീര്‍ ഖാന്റെ നായികയായി, ഫനാ എന്ന ചിത്രത്തിലൂടെ. പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. അതിനു ശേഷം ഇടവേളയിലായിരുന്നു.'ഞാന്‍ നല്ലൊരു തിരക്കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നിര്‍മ്മാണക്കമ്പനിയും നല്ലതായിരിക്കണം.' കാജോള്‍ പറഞ്ഞു. തനൂജ മുഖര്‍ജിയുടെയും ഷോമു മുഖര്‍ജിയുടെയും മകളായ കാജോള്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി അഭിനയരംഗത്തേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത്. ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേംഗെ, ഗുപ്ത്, ദുശ്മന്‍, കുച് കുച് ഹോതാ ഹെ, ഫനാ, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് സിനിമകളാണ്.അജയ്‌ദേവ്ഗണിനെ വിവാഹം ചെയ്തതിനു ശേഷം കുടുംബജീവിതത്തിനാണ് താരം പ്രാധാന്യം നല്‍കിയത്. 'കുട്ടികളെ നോക്കുന്നത് തന്നെ ഒരു ദിവസത്തെ ജോലിയാണ്. എന്നാല്‍ അവരോടൊപ്പം കൂടുതല്‍ നേരം ചെലവഴിക്കാന്‍ സാധിക്കുന്നത് മാനസികമായി സുഖം നല്‍കുന്നു.'കാജോള്‍ പറഞ്ഞു.

PREVIOUS STORY