കാന്‍ ഫെസ്റ്റിവലില്‍ ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യയും


Reporter

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായിക്കൊപ്പം ചുവടുവയ്ക്കാന്‍ ഒരു കുഞ്ഞുതാരം കൂടിയുണ്ടാകും. മകള്‍ ആരാധ്യ. അതെ, ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.കാനിലെ റെഡ് കാര്‍പ്പറ്റിലൂടെ ഐശ്വര്യ റായ് പതിനെട്ട് മാസം പ്രായമുള്ള മകള്‍ ആരാധ്യക്കൊപ്പം ക്യാറ്റ് വാക്ക് നടത്തും. കൂടെ ആരാധ്യയുടെ മുത്തച്ഛന്‍ അമിതാഭ് ബച്ചനുമുണ്ടാകും. ബിഗ് ബിയുടെ ഹോളിവുഡ് ചിത്രം ദ ഗ്രേറ്റ് ഗാട്ടസ്‌ബൈ കാനില്‍ മത്സരത്തിനുണ്ട്.നേരത്തെയും ആരാധ്യയെയും കൂട്ടി ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയിരുന്നു. നാല് മാസം പ്രായമുള്ള ആരാധ്യയെ കൂട്ടിയാണ് ഐശ്വര്യ കഴിഞ്ഞ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വേദിയില്‍ പ്രത്യക്ഷപ്പെടാതെ ഐശ്വര്യ മടങ്ങുകയായിരുന്നു.

PREVIOUS STORY