ആര്യ- നയന്‍ കല്യാണമാണോ ?


Reporter

നയന്‍താര ഓരോ തവണയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തന്റെ വിവാഹ കാര്യത്തില്‍. പ്രഭു ദേവയുമായിട്ടായിരുന്നു കുറച്ചു കാലം തമിഴ് ലോകം നയന്‍താരയെ ഏറെ ചര്‍ച്ച ചെയ്തത്. മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചേക്കേറിയ നയന്‍സ് ഇപ്പോള്‍ ആര്യയുമായിട്ടുള്ള വിവാദത്തിലാണ് ചുറ്റി കറങ്ങുന്നത്.

പ്രഭു ദേവയെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്തയും തുടര്‍ന്ന് നയന്‍താരയുടെ മതം മാറ്റവും എല്ലാം ചൂടുള്ള വാര്‍ത്താവിഷങ്ങളായിരുന്നു. എന്നാല്‍ കുറച്ചു നാളായി പ്രഭു ദേവയുടെ വിവരങ്ങളൊന്നുമില്ല. പകരം തമിഴ് യുവ നായകന്‍ ആര്യക്കൊപ്പമാണ് നയന്‍ താരയുടെ പുതിയ വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നയന്‍സിനെ തനിക്ക് ഇഷ്ടമാണെന്ന് ആര്യ പറഞ്ഞതും തമിഴകത്ത് പ്രതീക്ഷയുള്ള ചര്‍ച്ചകളായി. ആര്യയുടെ കാര്യം ചോദിക്കുമ്പോള്‍ നയന്‍ താരയും മൗനം പാലിച്ചു.

ഇപ്പോള്‍ പുതിയ കോളിളക്കവുമായി ഒരു വെഡ്ഡിങ്ങ് കാര്‍ഡ് തമിഴകത്ത് എത്തിയിരിക്കുന്നു. നയന്‍താര വെഡ്‌സ് ആര്യ എന്ന കാര്‍ഡാണ് തമിഴ് ലോകത്ത് കറങ്ങി നടക്കുന്നത്.രാജാ റാണി എന്ന പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍സും ആര്യയും ഒന്നിച്ചഭിനയിക്കുകയാണ് .ഈ ചിത്രത്തിന്റെ ഭാഗമാണോ കാര്‍ഡ് എന്ന കാര്യവും തമിഴകം ചര്‍ച്ച ചെയ്യുന്നുണ്ട്.

PREVIOUS STORY