ബീറ്റ്‌റൂട്ട് മസാല


reporter

 ചേരുവകള്‍

 വന്‍കടല ഒരു കപ്പ് (വേവിച്ചത്), ബീറ്റ്‌റൂട്ട് ഒരെണ്ണം, പച്ചമുളക് രണ്ടെണ്ണം (പൊടിയായി അരിഞ്ഞത്), ഗരം മസാല അര ടീ സ്പൂണ്‍, ചുക്കുപൊടി അര ടീ സ്പൂണ്‍, മല്ലിയില രണ്ട് ടേബിള്‍ സ്പൂണ്‍, കടലമാവ് ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ് പാകത്തിന്, പാചക എണ്ണ വഴറ്റാന്‍ സ്റ്റഫിങ്ങിന്

 മുളപ്പിച്ച പയര്‍ അരക്കപ്പ്, പയര്‍ പൊടിയായി അരിഞ്ഞത് ഒരെണ്ണം, സവാള ഒരെണ്ണം, അണ്ടിപ്പരിപ്പ് എട്ടെണ്ണം, ഉണക്കമുന്തിരി പന്ത്രണ്ടെണ്ണം, ചാട്ട് മസാല ഒരു ടീ സ്പൂണ്‍ തയാറാക്കുന്ന വിധം

 ബീറ്റ്‌റൂട്ട് ചുരണ്ടി ഉപ്പു വെള്ളത്തിലിട്ട് പതിനഞ്ചു മിനിറ്റ് നേരം വയ്ക്കുക. പിന്നീട് ബീറ്റ്‌റൂട്ട് അരിഞ്ഞു വേവിച്ചെടുക്കുക. കടല ഉടച്ചതും മറ്റു ചേരുവകളും ബീറ്റ്‌റൂട്ടും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. സ്റ്റഫ് ചെയ്യുന്ന വിധം

 സ്റ്റഫിങ് ചേരുവകള്‍ നന്നായി യോജിപ്പിക്കുക. ബീറ്റ്‌റൂട്ട് മിശ്രിതം നന്നായി കുഴച്ചു വച്ചത് എട്ടു സമഭാഗങ്ങളാക്കുക. ഓരോന്നിലും സ്റ്റഫിങ് കുറേശെ വച്ച് ഉരുട്ടി പരത്തുക. ഈ ടിക്കകള്‍ ചൂടെണ്ണയില്‍ വറുക്കുക.

PREVIOUS STORY