കുട്ടികളെ സ്വയംപര്യാപ്തരാക്കൂ


reporter

 കുട്ടികളെ സ്വയംപ്രാപ്തിയിലെത്തിക്കുകയെന്നത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. കുട്ടികളെ എപ്പോഴും സ്വന്തം സുരക്ഷാവലയത്തില്‍ കൊണ്ടു നടക്കുന്ന മാതാപിതാക്കളുണ്ട്. ഇതു വേണ്ട. ഇവര്‍ ഇവരെ തനിയെ സംരക്ഷിക്കാന്‍ പഠിയ്ക്കട്ടെ. യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയാണ് താന്‍ കുട്ടികളെ വളര്‍ത്തുന്നതെന്നു വീമ്പു പറയാന്‍ വരട്ടെ. ജീവിത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളോടു പൊരുത്തപ്പെടണമെങ്കില്‍ അല്‍പസ്വല്‍പം ബുദ്ധിമുട്ടും കുട്ടികള്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് വാരിക്കോരി പണം നല്‍കുന്ന മാതാപിതാക്കളും ഒരു ചില്ലിപ്പൈസ പോലും കൊടുക്കാത്തവരുമുണ്ട്. ഇതും രണ്ും ശരിയായ പ്രവണതയല്ല. അത്യാവശ്യത്തിനുള്ള പണം കുട്ടികള്‍ക്കു നല്‍കണം. പണം നല്ല രീതിയില്‍ ചെവവഴിക്കാന്‍ പഠിപ്പിയ്ക്കുകയെന്നൊരു ഉദ്ദേശ്യം കൂടി ഇതിനു പുറികിലുണ്ട്. തെറ്റുകള്‍ ചെയ്യുമ്പോള്‍ കുട്ടികളെ കഠിനമായി ശിക്ഷിക്കുകയോ ശകാരിക്കുകയോ അരുത്. തെറ്റുകള്‍ മനുഷ്യസഹജമാണ്. ഇതില്‍ നിന്നായിരിക്കും ഇവര്‍ പലപ്പോഴും വലിയ ശരികള്‍ തിരിച്ചറിയുന്നതും. തെറ്റുകള്‍ക്ക് ശിക്ഷിക്കാതെ നല്ല രീതിയില്‍ നേരായ വഴി പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. സ്വന്തം അഭിപ്രായങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കുവാനുമുള്ള അവസരം നല്‍കുക. സ്വയം പര്യാപ്തതയുള്ള ഒരു ഉത്തമപൗരനായി മാറാന്‍ ഇത്തരം കാര്യങ്ങള്‍ അവരെ സഹായിക്കും.

PREVIOUS STORY