ബീറ്റ്‌റൂട്ട് ഷൊര്‍ബ


reporter

ചേരുവകള്‍

ബീറ്റ്‌റൂട്ട് ചുരണ്ടിയത് ഒരു കപ്പ്, തൈര് കാല്‍ക്കപ്പ്, വെള്ളം ഒരു കപ്പ്, കടലമാവ് രണ്ട് ടേബിള്‍സ്പൂണ്‍, ഇഞ്ചി അര ടീ സ്പൂണ്‍, പച്ചമുളക് പൊടിയായി അരിഞ്ഞത് ഒരു ടീ സ്പൂണ്‍, പാചക എണ്ണ ഒരു ടീ സ്പൂണ്‍, മുളകുപൊടി കാല്‍ക്കപ്പ്, ഗ്രാമ്പൂ മൂന്നെണ്ണം, ജീരകം അര ടീ സ്പൂണ്‍, ജീരകം അര ടീ സ്പൂണ്‍, പുതിനയില കുറച്ച്, ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

തൈരില്‍ വെള്ളം ചേര്‍ത്ത് ഇളക്കുക. കടലമാവും ചേര്‍ത്ത് വീണ്ടും ഇളക്കി വയ്ക്കുക. എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ജീരകവും ഗ്രാമ്പൂവും ചേര്‍ക്കുക. പൊട്ടുമ്പോള്‍ ബീറ്റ്‌റൂട്ടും ചേര്‍ത്ത് 23 മിനിറ്റ് ഇളക്കുക. തൈര് കടലമാവ് മിശ്രിതം ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇഞ്ചി, പച്ചമുളക്, പുതിനയില എന്നിവയും ചേര്‍ത്ത് തിളപ്പിക്കുക. ചൂടോടെ വിളമ്പുക.

PREVIOUS STORY