രണ്‍ബിറിന് ഇഷ്ടം ഒറ്റയ്ക്കിരിക്കാന്‍


Reporter

താനൊരു ഏകാകിയാണെന്നും, ഒറ്റക്ക് യാത്ര ചെയ്യാനാണ് തനിക്കിഷ്ടമെന്നും ബോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ഹീറോ രണ്‍ബീര്‍ കപൂര്‍. യാത്ര ചെയ്യുന്ന സമയത്ത് താന്‍ ഒറ്റക്കായിരിക്കാനാണ് ആഗ്രഹിക്കുന്നത്, ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്ത് പോലും താന്‍ ഒറ്റക്കായിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും, ഒറ്റക്കാവുന്നത് കൊണ്ട് താനേറെ സുരക്ഷിതനാണെന്നും രണ്‍ബീര്‍ പറഞ്ഞു.

ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനെയാണ് രണ്‍ബീര്‍ തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്ക് വച്ചത്.

പത്തു വയസ്സുളള സമയത്താണ് താനാദ്യമായി സുഹൃത്തുകളോടൊപ്പം ടൂര്‍ പോയതെന്നും, ഗോവയിലേക്ക് അന്ന് സുഹൃത്തുക്കളോടൊപ്പം പോയ ആ യാത്ര വലിയ അനുഭൂതിയും, സന്തോഷവും തരുന്നതായിരുന്നെന്നും, അന്നത്തെ ആ യാത്രയില്‍ തന്റെ കൂടെ അമ്മയോ, അച്ഛനോ, മറ്റു ബന്ധുക്കാരോ ഇല്ലായിരുന്നിട്ടും തനേരെ സുരക്ഷിതനായിരുന്നെന്നും ബോളിവൂഡ് സൂപ്പര്‍ ഹീറോ പറഞ്ഞു.

PREVIOUS STORY