റെയ്‌നയും ശ്രുതി ഹാസനും തമ്മിലെന്താ?


Reporter

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗ്യതാരമാണ് സുരേഷ് റെയ്‌ന. ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരുടെയും കളിച്ചവരുടെയും കൂട്ടത്തിലാണ് റെയ്‌ന. എന്നാല്‍ റെയ്‌നയുടെ ഭാഗ്യതാരകം ആരാണെന്നറിയുമോ, ശ്രുതിഹാസന്‍. ഉലകനായകന്‍ സാക്ഷാല്‍ കമല്‍ ഹാസന്റെ മകള്‍ തന്നെ. കമലിന്റെ മകളും സൂപ്പര്‍ മോഡലുമായ ശ്രുതിയുടെ സാന്നിധ്യമുണ്ടെങ്കില്‍ റെയ്‌ന കത്തിക്കയറുമെന്നാണ് ഐ പി എല്ലിലെ അടക്കം പറച്ചിലുകള്‍. ബിക്കിനി വേഷത്തില്‍ മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ട ശ്രുതി സൂപ്പര്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയുമായി പ്രണയത്തിലാണെന്നും ഇരുവരും ഒപ്പം പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് സാധാരണയാണ് എന്നുമാണ് ചെന്നൈ വാര്‍ത്തകള്‍. സുരേഷ് റെയ്‌ന കളിക്കുന്നതുകൊണ്ടാണോ എന്ന് ചോദിച്ചാല്‍ ഉറപ്പില്ല, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കളികള്‍ക്ക് കയ്യടിക്കാന്‍ മിക്കവാറും ശ്രുതി എത്താറുണ്ട്. സുരേഷ് റെയ്‌ന തന്റെ ഭാഗ്യചിഹ്നമായാണ് ശ്രുതി ഹാസനെ കാണുന്ന്ത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് ചുറ്റിക്കറങ്ങാന്‍ പോകുന്നത് പതിവാണെന്നും വര്‍ത്തമാനമുണ്ട്. നേരത്തെ പ്രഫുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണയുമായി റെയ്‌ന ബന്ധത്തിലാണ് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണ തന്നെ നിഷേധിച്ചിരുന്നു. തന്നെക്കാളും പകുതി വയസിന് ഇളപ്പമാണ് റെയ്‌ന. റെയ്‌നയുമായി അങ്ങിനെ ഒരു ബന്ധമേ ഇല്ല പൂര്‍ണ പറഞ്ഞു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ ശ്രുതി ഹാസന്‍ തയ്യാറായിട്ടില്ല.

PREVIOUS STORY