കാനിന്റെ റാമ്പില്‍ വിദ്യ തിളങ്ങി


Reporter

എല്ലാവര്‍ഷവും കാന്‍ ചലച്ചിത്ര മേളയില്‍ ബോളിവുഡ് സുന്ദരികള്‍ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. നടിമാരുടെ സൗന്ദര്യം മാത്രമല്ല വസ്ത്രങ്ങളും മുഖ്യ ആകര്‍ഷണങ്ങളാകുന്നു. വ്യത്യസ്തമാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഓരോ സുന്ദരിമാരും മത്സരിക്കും. ഹോളിവുഡ് നടിമാരോടൊപ്പം മത്സരിക്കാനാണ് ബോളിവുഡ് താരറാണിമാരുടെയും ശ്രമം. ഫെസ്റ്റിവെലില്‍ വിവിധങ്ങളായ വസ്ത്രങ്ങള്‍ അണിഞ്ഞെത്തി ഇവര്‍ ആരാധകരുടെ മനം കവരുന്നു.

ഇത്തവണത്തെ കാന്‍ ചലച്ചിത്ര മേളയില്‍ എല്ലാവരുടെയും ശ്രദ്ധപിടിച്ച പറ്റിയ ഒരാള്‍ വിദ്യാബാലനാണ്. ബോളിവുഡിനെ പ്രതിനിധീകരിക്കുന്നു എന്നു മാത്രമല്ല മേളയില്‍ ജൂറി അംഗം കൂടിയാണ് അവര്‍. അതുകൊണ്ട് തന്നെ ചുവന്ന പരവതാനിയിലൂടെ ചുവടുവെയ്ക്കുമ്പോള്‍ വിദ്യാബാലന് തിളക്കം കൂടും.വസ്ത്രങ്ങളിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെ വിദ്യാബാലന്‍ മേളയില്‍ അവതരിപ്പിക്കുന്നു. മേളകളില്‍ പതിവായി സാരിയിലാണ് വിദ്യ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ വടക്കേ ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങളിലും ലെഹംഗ ചോളിയിലും വിദ്യാബാലന്‍ പ്രത്യക്ഷപ്പെടുന്നു. ഒപ്പം പരമ്പരാഗത ആഭരണങ്ങളും വിദ്യാ ബാലനെ ആകര്‍ഷണീയമാക്കുന്നു.

PREVIOUS STORY