ഫഹദ് പിന്മാറി; പകരം ഉണ്ണിമുകുന്ദന്‍


Reporter

ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ നിന്ന് യുവനായകന്‍ ഫഹദ് ഫാസില്‍ പിന്മാറി. പകരം ഉണ്ണിമുകുന്ദന്‍ നായക വേഷം ചെയ്യും. ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയും സനൂഷയുമാണ് നായികമാര്‍. അയ്യരുടെ തിരക്കഥയില്‍ തൃപ്തി പോരാഞ്ഞാണ് ഫോട്ടോഷൂട്ട് വരെ കഴിഞ്ഞ ഈ ചിത്രത്തില്‍ നിന്ന് ഫഹദ് പിന്മാറിയതെന്നാണ് അണിയറ സംസാരം!.ഫഹദിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം തുടങ്ങേണ്ട ചിത്രമായിരുന്നു അയ്യര്‍ ഇന്‍ പാകിസ്ഥാന്‍. ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് അഡ്വാന്‍സും വാങ്ങുകയും ചെയ്തു. എന്നാല്‍, മറ്റു ചില കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം വൈകുകയായിരുന്നു. പിന്നീ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു. ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ നിര്‍മാതാവ് എം. മണി പ്രൊഡ്യൂ സേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കി. ഇതിന് പരിഹാരമായി അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഫഹദ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

PREVIOUS STORY