അകത്തായാല്‍ ശ്രീശാന്തിനെ കൈതപ്രം വെട്ടും


Reporter

ഒരു പ്രതിഫല ഇച്ഛയുമില്ലാതെയാണ് ശ്രീശാന്ത് തന്റെ സിനിമയില്‍ അഭിനയിച്ചതെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇതിനു മുമ്പ് ഞാന്‍ ശ്രീശാന്തിനെപ്പറ്റി കേട്ടിടത്തോളം എല്ലാവരും പറഞ്ഞിരുന്നത് ശ്രീശാന്ത് അഹങ്കാരിയാണെന്നാണ് എന്നാല്‍ ഞാന്‍ പരിചയപ്പെട്ട ശ്രീശാന്ത് വളരെ നല്ലയൊരു വ്യക്തിയാണെന്നും കൈതപ്രം പറഞ്ഞു.

'ശ്രീശാന്തിന് തന്നോടുള്ള പെരുമാറ്റവും, അദ്ദേഹം തന്ന ബഹുമാനവും തനിക്ക് മറക്കാനാവാത്ത അനുഭവമാണ്. എന്റെ പടത്തില്‍ ശ്രീശാന്ത് അഭിനയിക്കുന്ന ഭാഗം ഷൂട്ട് ചെയ്ത്ത് ബാഗ്ലൂരില്‍ വെച്ചാണ്. ഷൂട്ടിങ്ങിന് ശേഷം എന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ കഴിയുന്ന തുക ഞാന്‍ ശ്രീശാന്തിന് നല്‍കി. എന്നാല്‍ അദ്ദേഹം അത് മടക്കി നല്‍കികൊണ്ട് പറഞ്ഞു കൈതപ്രം സാറിന്റെ കൈയ്യില്‍ നിന്ന് പൈസ വാങ്ങാന്‍ ഞാന്‍ ആളായിട്ടില്ല എന്നാണ്.'എന്നാല്‍ ശ്രീശാന്ത് കുറ്റ വിമുക്തനായില്ലെങ്കില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വരുമെന്നും കൈതപ്രം പറഞ്ഞു. ആസിഫിനെ ഒഴിവാക്കിയത് കോഴ വിവാദത്തിന്റെ പേരിലായിരുന്നു. ശുദ്ധനായ ഒരാളെയാണ് തനിക്ക് വേണ്ടെതെന്നും കൈതപ്രം പറഞ്ഞു. കോഴ വിവാദത്തില്‍ ആരോപണ വിധേയനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആസിഫിനെ സിനിമയില്‍ നിന്ന് കൈതപ്രം ഒഴിവാക്കിയിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന, തന്റെ ആദ്യ സംവിധാന സംരംഭമായ മഴവില്ലിനറ്റം വരെ എന്ന സിനിമയില്‍ പാകിസ്താനില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹത്തെ തുടര്‍ന്നാണ് ആസിഫിനെ അഭിനയിപ്പിക്കാന്‍ കൈതപ്രം തീരുമാനിച്ചത്.കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ ഒരു ഗ്രാമത്തിന്റെ ക്രിക്കറ്റ് പ്രേമത്തിന്റെ കഥയാണ് മഴവില്ലനറ്റം വരെയുടെ പ്രമേയം.

PREVIOUS STORY