തമന്നയ്ക്കു പകരം നയന്‍സ്


Reporter

തിരിച്ചു വരവ് ഗംഭീരമാക്കുകയാണ് തെന്നിന്ത്യയുടെ സ്വന്തം നയന്‍താര. സ്വകാര്യ പ്രശ്‌നങ്ങളെയൊക്കെ മാറ്റി നിര്‍ത്തി സ്വന്തം കരിയറിലാണ് ഇപ്പോള്‍ താരത്തിന്റെ ശ്രദ്ധ. തമന്നയ്ക്കു പകരം കാര്‍ത്തിയുടെ നായികയായി അഭിനയിക്കാനുള്ള അവസരമാണ് നയന്‍സിന് കിട്ടിയിരിക്കുന്നത്.സംവിധായകന്‍ ഹരിയുടെ അരുവ എന്ന പുതിയ സിനിമയിലാണ് കാര്‍ത്തിയും നയന്‍സും പ്രധാന കഥാപാത്രങ്ങളാകുന്നത്. കാര്‍ത്തിയുടെ ശകുനി, അലക്‌സ് പാണ്ഡ്യന്‍ എന്നീ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.തുടര്‍ന്ന് ചിരുത്തൈ, പയ്യ എന്നീ സിനിമകളിലെ നായികയ്‌ക്കൊപ്പം സംവിധായകന്റെ ഹരിയുടെ സിനിമ ചെയ്ത് വിജയം പരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു കാര്‍ത്തി. എന്നാല്‍ തിരക്കുകള്‍ കാരണം തമന്ന ഈ പ്രോജക്ടില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് നയന്‍താരയ്ക്ക് നറുക്ക് വീണത്.

അഭിനയരംഗത്തേയ്ക്കുള്ള രണ്ടാം വരവില്‍ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ഈ താരത്തിനു സാധിച്ചു. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിച്ചു. അതിനാല്‍ നയന്‍സിന്റെ വിജയവുമായി ചേര്‍ന്ന് ഒരു പരീക്ഷണത്തിനു തയ്യാറാകുകയാണ് കാര്‍ത്തി.

വിഷ്ണു വര്‍ദ്ധന്‍ സംവിധാനം ചെയ്ത് അജിത് നായകനായ ചിത്രത്തിലും ആര്യ നായകനായ രാജ റാണി എന്ന ചിത്രത്തിലുമാണ് നയന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത്.

PREVIOUS STORY