ചാറ്റ് വിത്ത് ലക്ഷ്മി


reporter

തമിഴില്‍ കൈ നിറയെ ചിത്രങ്ങളുമായി ലക്ഷ്മി മലയാളത്തിലും പ്രിയ താരമാവുന്നു. കുംകി എന്ന തമിഴ് ചിത്രത്തില്‍ അല്ലിയായി എത്തിയ നായികയെ ഓര്‍മയില്ലേ, അവളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ നായകന്റെ സഹോദരി വേഷത്തില്‍. നൃത്തം കണ്ടിട്ടാണു വിനയന്‍ സിനിമയിലേക്കു ക്ഷണിക്കുന്നത്.
അമ്മയാണു പ്രോത്സാഹനം. ദുബായില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്റെയും തൃപ്പൂണിത്തുറ എരൂരില്‍ ധ്വനി എന്ന പേരില്‍ നൃത്തകലാലയം നടത്തുന്ന ഉഷ. ജി. മേനോന്റെയും ഏക മകളാണ് ലക്ഷ്മി. രണ്ടാമത്തെ ചിത്രം അലി അക്ബറിന്റെ ഐഡിയല്‍ കപ്പിള്‍. നായികാ കഥാപാത്രമായിരുന്നു. തമിഴില്‍ അഭിനയിച്ച രണ്ടു ചിത്രങ്ങളും ബോക്‌സോഫിസ് ഹിറ്റുകള്‍. ലക്ഷ്മിയുടെ കുറച്ച് ചിത്രങ്ങള്‍ മാഗസിനില്‍ കണ്ടു പ്രഭു സോളമന്‍ കുംകിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ലക്ഷ്മി തമിഴിലെ സൂപ്പര്‍ഹിറ്റുകളൊരുക്കിയ ശശികുമാറിന്റെ ചിത്രത്തിലേക്ക്. കുംകിയുടെ സ്റ്റില്‍സ് കണ്ടിഷ്ടപ്പെട്ടാണു ശശികുമാര്‍ വിളിക്കുന്നത്. സുന്ദരപാണ്ഡ്യന്‍ എന്ന ആ ചിത്രത്തില്‍ ആദ്യ സിനിമയില്‍ നിന്നു തികച്ചു വ്യത്യസ്തമായ കഥാപാത്രം. ഒരു പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. 2012 ലെ മികച്ച പുതുമുഖത്തിനുള്ള വികടന്‍ അവാര്‍ഡ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്ഥിരം സ്‌പോര്‍ട്‌സില്‍ പങ്കെടുക്കും. റിലേയിലും ലോങ്ജംപിലും നിറയെ സമ്മാനങ്ങളും നേടിയിട്ടുണ്ട്. അഭിനയത്തിനൊപ്പം നൃത്തവും കൂടെയുണ്ടാകും. പിന്നെ സംഗീതവും. മൂന്നു വയസ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യവും കുച്ചിപ്പുടിയും കഥകളിയും. നൃത്തവും സംഗീതവുമെല്ലാം ലക്ഷ്മിക്കു പാരമ്പര്യമാണ്.
തമിഴില്‍ കൂടുതല്‍ വേഷങ്ങള്‍ കിട്ടുന്നു, നടിയെന്ന പേരില്‍ അറിയപ്പെടുന്നതും തമിഴ് ചിത്രങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ മലയാളത്തെക്കാള്‍ തമിഴിനു പ്രാധാന്യം കൊടുക്കുന്നു. മലയാളത്തില്‍ നല്ല കഥാപാത്രം ലഭിച്ചാല്‍ അഭിനയിക്കും. - ലക്ഷ്മി പറയുന്നു.

PREVIOUS STORY