അവള്‍ മേരി ഗ്രേസി


reporter

കേരളത്തില്‍ അടുത്തിടെ ജനപ്രീതി നേടിയ ഒരു നാടകമാണ് മത്സ്യഗന്ധി. മീന്‍പിടുത്തക്കാരുടെ ജീവിതമായിരുന്നു മത്സ്യഗന്ധി എന്ന നാടകത്തിന്റെ പ്രമേയം. നാടകത്തിന് എറണാകുളത്ത് നല്ല പ്രതികരണമാണു ലഭിച്ചത്. മലയാളികളില്‍ നിന്നു വിട്ടകന്ന നാടകവേദി വീണ്ടും സജീവമാക്കാന്‍ മത്സ്യഗന്ധിക്കു കഴിഞ്ഞു. മേരി ഗ്രേസ് എന്ന എറണാകുളത്തിനടുത്ത് മുളന്തുരുത്തിയിലുള്ള മേരി ഗ്രേസി എന്ന പെണ്‍കുട്ടിയാണ് മത്സ്യഗന്ധിയായി അഭിനയിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന മേരിക്ക് ഈ നാടകം നേടിക്കൊടുത്തത് വലിയ താരപ്പൊലിമയാണ്.
മുളന്തുരുത്തി പെരുമ്പിള്ളിയില്‍ തെറ്റാലിക്കല്‍ വീട്ടില്‍ മാര്‍ബിള്‍ പണിക്കാരനായ ടി.ജെ ആന്റണിയുടെയും ഷൈനിയുടെയും ഇളയമകളാണ് മേരി ഗ്രേസി. മുളുന്തരുത്തി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണു മേരി.
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ഭരതനാട്യവും കുച്ചുപ്പുടിയും മോഹിനിയാട്ടവുമാണ് പഠിക്കുന്നത്. കലോത്സവ വേദികളില്‍ നാടം അവതരിപ്പിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരനിലെ സൈനബയായിരുന്നു വേഷം. ഈ നാടകം കണ്ടാണ് മത്സ്യഗന്ധിയുടെ സംവിധായകന്‍ അജയന്‍ മേരിയെ ക്ഷണിക്കുന്നത്.
ആദ്യ ഡാന്‍സ് ടീച്ചര്‍ കാര്‍ത്തിക. കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്‍എല്‍വി നിഷ സുഭാഷിന്റെ ശിഷ്യയാണ്. മത്സ്യഗന്ധി എന്ന നാടകം അജയന്‍ സിനിമയാക്കുന്നുണ്ട്. മേരി ഗ്രേസി തന്നെയായിരിക്കും നായിക. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതേയുള്ളൂ.

PREVIOUS STORY