നാന്‍സി, ജര്‍മനിയിലെ മലയാളി താരം


reporter

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതുമുഖ നടിയെ ലഭിച്ചു. നാന്‍സി തടത്തിലാണ് ഈ നടി. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് നാന്‍സിയുടെ അരങ്ങേറ്റം. ജര്‍മന്‍ സ്റ്റൈലില്‍ ജീവിക്കുന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തിലെ വേഷം. കഴിഞ്ഞ മെയില്‍ നിയാണ്ടര്‍താല്‍ പ്രദേശമായ ജര്‍മനിയിലെ മെറ്റക്കമാന്‍, കൂടാതെ ഡ്യൂസ്സല്‍ഡോര്‍ഫ്, ഷ്വെല്‍മ്, ബെന്റാത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. മൂവാറ്റുപുഴ സ്വദേശി ജോളി തടത്തിലിന്റെയും മേഴ്‌സി തടത്തിലിന്റെയും മൂന്നു മക്കളില്‍ ഇളയ മകളാണ് നാന്‍സി.
തുടര്‍ന്നും അഭിനയിക്കാന്‍ താത്പര്യമുണ്ടെങ്കിലും അഭിനയം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് നാന്‍സി പറയുന്നത്. കംപ്യൂട്ടര്‍ എന്‍ജിനീയറായ നെല്‍സന്‍ സഹോദരനും, നിക്കോള്‍ സഹോദരിയുമാണ്.

PREVIOUS STORY