ഒരു സീരിയല്‍ ചതിയുടെ കഥ


reporter

നല്ല കഥയുള്ള ഒരു സീരിയലില്‍ അവള്‍ നായികയായി. ഒരു വര്‍ഷത്തോളം നീണ്ട ഷൂട്ടിങ് പൂര്‍ത്തിയാക്കി. സംപ്രേഷണം തുടങ്ങുി. ജനപ്രീതിയാര്‍ജിച്ചു. ഒരു ദിവസം രാവിലെ അവളെ തേടിയെത്തിയ ഫോണ്‍ കോള്‍ പറഞ്ഞത് കഥയിലെ മറ്റൊരു ട്വിസ്റ്റായിരുന്നു. സീരിയലില്‍ ഇനി മുതല്‍ നായിക മറ്റൊരാളാണെന്നു കേട്ടപ്പോള്‍ അവള്‍ക്കു സഹിക്കാനായില്ല. മുറിവേറ്റ മനസുമായി മുറിക്കുള്ളില്‍ കണ്ണീരുമായി കഴിയുകയാണ് ഇപ്പോഴും അവള്‍. അവളുടെ പേര് സാധിക.
കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശിനിയാണ് സാധിക. അച്ഛന്‍ വേണുഗോപാല്‍. അമ്മ രേണുക. രണ്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ളയാളാണ് വേണുഗോപാല്‍. നിരവധി മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് രേണുക. സിനിമയുമായി ഇത്രയും അടുപ്പമുള്ള കുടുംബത്തില്‍ നിന്ന് അഭിനയ രംഗത്തേയ്ക്കിറങ്ങിയ സാധിക സ്വന്തം അനുഭവങ്ങള്‍ വിശദീകരിക്കുന്നു.
എംഎല്‍എ മണി പത്താംക്ലാസും ഗുസ്തിയും, ബ്രേക്കിംങ് ന്യൂസ് എന്നീ സിനിമകളിലൂടെയാണ് സാധിക ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ഈ ചിത്രങ്ങള്‍ക്കുശേഷം സാധികയെ തേടിയെത്തിയത് ഒരു മെഗാസീരിയലാണ്. സീരിയല്‍ സംപ്രേഷണം ആരംഭിച്ചു. കുട്ടനാട്ടില്‍ ഒരു വര്‍ഷത്തോളമാണ് സെറ്റിട്ട് സീരിയല്‍ ഷൂട്ട് ചെയ്തത്. മൊത്തം 213 എപ്പിസോഡ്. അതിനുശേഷം ചെറിയ ഇടവേളയില്‍ കോഴിക്കോട്ടെ വീട്ടിലേക്ക് മടങ്ങിവന്നപ്പോഴാണ് തന്നെ ഒഴിവാക്കിയതായി സാധിക അറിയുന്നത്. ഒരുവര്‍ഷക്കാലത്തെ ഷൂട്ടിങ്ങിനിടയില്‍ സിനിമയും സീരിയലുകളുമായി കുറേ അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്കിപ്പോള്‍ പ്രശ്‌നമല്ല. സീരിയലില്‍ നിന്ന് പുറത്താക്കിയത് പോരാഞ്ഞിട്ട് ബന്ധപ്പെട്ടവര്‍ ഇല്ലാത്ത നിരവധി ആരോപണങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞു പരത്തി. അതും വല്ലാതെ വേദനിപ്പിച്ചു.

ഇരുനൂറിലധികം എപ്പിസോഡുകളില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചൊരാളെ പറഞ്ഞുവിടുമ്പോള്‍ അതിന്റെ കാരണം വ്യക്തമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ? മറ്റൊരാളെക്കൊണ്ടു ഞാന്‍ ചെയ്ത കഥാപാത്രത്തെ ചെയ്യിപ്പിക്കുന്നു എന്നതിന്റെ യഥാര്‍ഥ കാരണം അറിയാന്‍ തനിക്ക് അവകാശമില്ലേ? എന്നെ ഈ സീരിയലില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം ഞാന്‍ ആര്‍ക്കൊപ്പമോ ഒളിച്ചോടിയതു കൊണ്ടാണെന്നുവരെ അവര്‍ പറഞ്ഞു പരത്തി. ഞാനിവിടെ കോഴിക്കോട്ടുളള മാനസം എന്ന വീട്ടില്‍ അച്ഛന്‍ വേണുഗോപാലിനും അമ്മ രേണുകാദേവിക്കും സഹോദരന്‍ വിഷ്ണുവിനുമൊപ്പമാണിപ്പോള്‍. വര്‍ഷങ്ങളായി സിനിമിയ്‌ക്കൊപ്പം ജീവിച്ചവരാണ് അച്ഛനും അമ്മയും. അങ്ങനെ ഒരു പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുവരുന്ന എന്നെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ അതിനുള്ള തെളിവും നല്‍കണം.... - സാധിക പറയുന്നു.

PREVIOUS STORY