സാരി ലവര്‍....


reporter

വലന്റൈന്‌സ് ഡെയാണ് വരുന്നത്. ഇത്തവണ എനിക്കു പ്രതീക്ഷയുണ്ട്. സെയ്ഫ് എനിക്ക് എന്തെങ്കിലും ഗിഫ്റ്റ് തരുമായിരിക്കും...പറയുന്നത് കരീന കപൂര്‍. രചനയില്‍ താന്‍ കൂടി പങ്കാളിയായ, സ്‌റ്റൈല്‍ ഡയറി ഒഫ് എ ബോളിവുഡ് ദിവ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കരീന. സെയ്ഫിന്റെ ഗിഫ്റ്റ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വലന്റൈന്‍സ് ഡെയ്ക്ക് ഇരുവരും രണ്ടു സിനിമ കളുടെ സെറ്റിലായിരിക്കും. പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന സത്യഗ്രഹ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗന്‍, മനോജ് വാജ്‌പേയി, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് കരീന. സ്‌റ്റൈല്‍ ഡയറിയാണ് പ്രകാശനം ചെയ്യുന്നത്. താന്‍ കണ്ടിട്ടുള്ള മോസ്റ്റ് സ്‌റ്റൈലിഷ് വ്യക്തി ആരെന്നു ചോദിച്ചാല്‍ ചേച്ചി കരിഷ്മ കപൂറിന്റെ പേരു പറയും. സ്‌റ്റൈലായിരിക്കുന്നതില്‍ ചേച്ചിയാണ് മാതൃക. സെയ്ഫിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു റോയല്‍ ഫാമിലിയില്‍ അംഗമാണ് താന്‍ എന്ന വിചാരം എപ്പോഴുമുണ്ടെന്നു പറയുന്നു കരീന. ഞാന്‍ സാരിയുടുക്കുന്നതാണ് ഭംഗി എന്ന് സെയ്ഫ് എപ്പോഴും പറയും. സ്ത്രീയെ കൂടുതല്‍ സുന്ദരിയാക്കുന്ന വേഷവും സാരിയാണ്. എന്നാല്‍ ഒരു നടി എന്ന നിലയില്‍ സന്ദര്‍ഭത്തിനനനുസരിച്ചു വേഷം തീരുമാനിക്കേണ്ടി വരുന്നതിനാല്‍ എല്ലാ ചടങ്ങുകളിലും സാരിയുടുത്ത് പോകാന്‍ പറ്റാറില്ല, കരീന പറയുന്നു.

PREVIOUS STORY