വിശുദ്ധ കഥാപാത്രങ്ങളുടെ താരം


reporter

അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ മാതാവായി അഭിനയിച്ചുകൊണ്ടാണ് മിയ സിനിമാരംഗത്തേയ്ക്ക് എത്തിയത്. ഇപ്പോള്‍ കൈനിറയെ സിനികളുണ്ട് മിയയ്ക്ക്. പാലായില്‍ നിന്നു മലയാള സിനിമയിലെ നായികാ പദവിയിലേക്ക് മിയ ഉയര്‍ന്നത് പെട്ടന്നായിരുന്നു. പാലാ സെന്റ് തോമസ് കോളജില്‍ എം.എ വിദ്യാര്‍ഥിനിയാണ് മിയ. പ്ലാശനാല്‍ വീട്ടില്‍ ജോര്‍ജ്-മിനി ദമ്പതികളുടെ മകളാണ് മിയ.
അല്‍ഫോന്‍സാമ്മ സീരിയലില്‍ മാതാവിന്റെ റോള്‍. അല്‍ഫോന്‍സാമ്മയുടെ വലിയ ഭക്തയാണ് മിയ. എട്ടാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ പഠിച്ചതു ഭരണങ്ങാനം സ്‌കൂളിലാണ്. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനു നേരേ എതിരെയാണു സ്‌കൂള്‍.
മിയയുടെ ക്ലാസ് ടീച്ചറായിരുന്ന റാണി ജോസ് സിസ്റ്ററും ടിസി സിസ്റ്ററും ക്രിസ്റ്റി സിസ്റ്ററുമാണ് മാതാവിന്റെ വേഷത്തിലേക്ക് മിയയെ ശിപാര്‍ശ ചെയ്തത്.

അല്‍ഫോന്‍സാമ്മയ്ക്കു ശേഷം കുഞ്ഞാലിമരയ്ക്കാര്‍ എന്ന സീരിയലില്‍ അഭിനയിച്ചു. പിന്നീട് പല പരസ്യങ്ങളിലും മോഡലായി.
സ്‌മോള്‍ ഫാമിലിയായിരുന്നു ആദ്യ സിനിമ. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, നവാഗതര്‍ക്കു സ്വാഗതം തുടങ്ങിയ ചിത്രങ്ങളായിരുന്നു പിന്നീട്. ചേട്ടായീസില്‍ നായികയായി.

ജിമി ജോര്‍ജ് എന്നാണ് മിയയുടെ യഥാര്‍ഥ പേര്. ജിമ്മി എന്ന് ആളുകള്‍ വിളിച്ചു തുടങ്ങിയപ്പോള്‍ മിയ സ്വന്തം പേരില്‍ ചെറിയൊരു മാറ്റം വരുത്തി. മിയ എന്നു പേരു മാറ്റി.
മോഹന്‍ലാല്‍ നായകനായ റെഡ് വൈന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമ.
വിശുദ്ധന്‍ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി. കന്യാസ്ത്രീയായും, വീട്ടമ്മയായും ഈ ചിത്രത്തില്‍ രണ്ടു വേഷമായിരുന്നു മിയയ്ക്ക്.
സിനിമ ഇറങ്ങിയാല്‍ വലിയ
ജോഷി സാറിന്റെ സലാം കാശ്മീരില്‍ മിയയ്ക്ക് നായികാ വേഷം കിട്ടി. ഇതിനു ശേഷം തമിഴില്‍ അവസരം വന്നു. അമരകാവ്യം എന്നാണ് ചിത്രത്തിന്റെ പേര്.

PREVIOUS STORY