അമൃത, നിരുപമയെ പ്രശസ്തയാക്കിയ ലക്ഷ്മി


reporter

അമൃത അനില്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച പെണ്‍കുട്ടി. പ്രസിഡന്റിനോട് ചോദ്യംചോദിച്ച് നിരുപമയെ ലോകപ്രശസ്തയാക്കിയ ലക്ഷ്മിയെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് അമൃത. സിനിമ വിജയിച്ചതോടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന അമൃതയും ഫെയ്മസായി.
കൃത്യം, ലണ്ടന്‍ ബ്രിഡ്ജ് , തിര, പുതിയ തീരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അമൃത.
ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഈ കൊച്ചിക്കാരിക്ക് ആര്‍ക്കിടെക്ട് ആകണമെന്നാണ് ആഗ്രഹം. പഠനത്തോടൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അമൃതയുടെ ആഗ്രഹം.

PREVIOUS STORY