കാമുകനെ തെരയുന്നു


reporter

കാമുകനെ കിട്ടുമോ എന്ന അന്വേഷണത്തിലാണു ബോളിവുഡിന്റെ ഹോട്ട് നായിക പരിണീതി. 2014-ല്‍ തന്നെ തനിക്കൊരു കാമുകനെ കിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് താരം. കൂട്ടുകാരികള്‍ക്കൊക്കെ കാമുകന്മാരായിട്ടും തനിക്ക് ഇതുവരെ ഒരു കാമുകനെ കിട്ടാത്തതിന്റെ വിഷമത്തിലാണ് പരിണീതി ചോപ്രയെന്നു റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ അങ്ങനെ വലിയ ചീത്തപ്പേര് കേള്‍പ്പിക്കാത്ത പരിണീതി ലിപ്‌ലോക്ക് ഉള്‍പ്പെടെ പല വിവാദരംഗങ്ങളിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മൂന്ന് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ള പരിണീതി നടി പ്രിയങ്ക ചോപ്രയുടെ ബന്ധു കൂടിയാണ്.

നാലു വര്‍ഷം കൊണ്ട് ഇതുവരെ ആറു ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു പരിണീതി. ദവാത്ത് ഇ ഇഷ്‌ക്‌വ എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന പരിണീതിയുടെ പുതിയ ചിത്രം. ഹൈദരാബാദി പെണ്‍കുട്ടിയും ലക്‌നൗ സ്വദേശിയായ ചെറുപ്പക്കാരനും തമ്മിലുള്ള രസകരമായ പ്രണയമാണ് ചിത്രം പറയുന്നത്. സജിദ്-വജിദ് ടീമിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അനുപം ഖേര്‍, കരണ്‍ വഹി എന്നിവര്‍ മറ്റ് താരങ്ങളാകുന്നു. ചിത്രം സെപ്റ്റംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും.

PREVIOUS STORY