'വീട്ടമ്മയായി അഭിനയിക്കാന്‍ മോഹം....'


reporter

തലൈ 55 എന്ന സിനിമയിലൂടെ ദേവി അജിത്ത് തമിഴ് സിനിമയിലേക്ക്. ഗൗതം മേനോന്റെ ചിത്രമാണിത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ അഭിനയത്തിനു ശേഷം ദേവി പുതിയൊരു ഇമേജിലേക്ക് എത്തിയിരുന്നു. അതിനു ശേഷമുള്ള എന്‍ട്രി തമിഴിലൂടെയാണ്.
നിവിന്‍ പോളി നായകനാകുന്ന മിലി, സുരേഷ് ഗോപി ചിത്രമായ മാളൂട്ടി സാബു എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടെയാണ് ദേവി തമിഴ് സിനിമയിലെത്തുന്നത്.
'എന്റെ കരിയര്‍ തുടങ്ങുന്നത് ശ്യാമപ്രസാദിന്റെയൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ മണല്‍നഗരമെന്ന സീരിയലാണ് എന്റെ അഭിനയത്തിന്റെ സ്‌ക്കൂള്‍. അതുകൊണ്ട് മണല്‍നഗരത്തിലെ കഥാപാത്രവും എനിക്ക് ഏറെ ഇഷ്ടമാണ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ എഴുതുമ്പോള്‍ എന്നെയാണ് അനൂപ് ഓര്‍ത്തതെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒരു സുഖമാണ്. പക്ഷെ ട്രിവാന്‍ഡ്രം ലോഡ്ജ് തന്ന ഇമേജില്‍ തന്നെയാണ് മലയാളം സിനിമ എന്നെ ഇന്നും കാണുന്നത്. അതില്‍ നിന്നൊരു മാറ്റം വേണം. അതുകൊണ്ട് വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്.' - ദേവി പറയുന്നു.
ദേവിഅജിത്ത് എന്ന് പറയുമ്പോള്‍ ജീന്‍സ് ഇടുന്ന വളരെ മോഡണായ ലേഡി എന്ന കാഴ്ച്ചപ്പാടാണ് ഉള്ളത്. അതില്‍ നിന്ന് ഒരു മോചനം വേണം. സാധാരണ വീട്ടമ്മയുടെ റോളുകളൊക്കെ ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ്. - ദേവി മനസു തുറന്നു.

PREVIOUS STORY