സുന്ദരിക്കുട്ടി എയ്ഞ്ചലയ്ക്ക് സിനിമയില്‍ അഭിനയിക്കണം


reporter

വാഷിങ്ടണിലെ ഇന്ത്യന്‍ സുന്ദരി. അങ്ങനെ വിശേഷിപ്പിക്കാം എയ്ഞ്ചല ഗോറാഫി എന്ന പെണ്‍കുട്ടിയെ. അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റില്‍ ഇന്ത്യന്‍ സുന്ദരിപ്പട്ടം നേടിയ ശേഷം എയ്ഞ്ചല കേരളത്തില്‍ വന്നു. ഇരുപതോളം ഇന്ത്യന്‍ സുന്ദരികളോടു മത്സരിച്ചാണ് എയ്ഞ്ചല സൗന്ദര്യകിരീടം നേടിയത്. എയ്ഞ്ചലയുടെ മാതാപിതാക്കള്‍ കോട്ടയം സ്വദേശികളാണ്. അച്ഛന്‍ സുരേഷ് വീട് മൂലേടത്താണ്. അമ്മ ലത, വീട് കുമരകത്ത്. ഒരു അനുജനുണ്ട്. അലന്‍ ഗോറസി. എയ്ഞ്ചല ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്.
മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് എയ്ഞ്ചലയ്ക്ക് ആഗ്രഹമുണ്ട്. സിനിമയില്‍ ഓഫര്‍ കിട്ടിയാല്‍ അമേരിക്കയില്‍ നിന്നു കേരളത്തിലെത്താന്‍ തയാറാണ് എയ്ഞ്ചല. അമേരിക്കന്‍ ഐക്യനാടുകളിലെ സുന്ദരിപ്പട്ടതിന് മത്സരിക്കാനുള്ള തയാറെടുപ്പിലാണ് എയ്ഞ്ചല.
നൃത്തവും കരാട്ടെയും പഠനവും ഭരതനാട്യവും പരിശീലിച്ചിട്ടുണ്ടെന്ന് എയ്ഞ്ചല പറയുന്നു. കണ്ടംപററി അക്രോബാറ്റിക് നൃത്തവും പഠിച്ചു. കരാട്ടെ, കുങ്ഫു എന്നിവയിലും പരിശീലനം നേടി. അമേരിക്കയില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യുകയാണ് എയ്ഞ്ചല.

PREVIOUS STORY