ബോളിവുഡിന്റെ ചര്‍ച്ചകളിലെ സുന്ദരി


reporter

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും തിളങ്ങുന്ന പേരുകളിലൊന്നായ മന്‍സൂര്‍ അലിഖാന്റെയും സിനിമയിലെ മിന്നും താരമായ ഷര്‍മ്മിള ടാഗോറിന്റെയും മുന്നാമത്തെ മകള്‍. ബോളിവുഡ് സൂപ്പര്‍താരമായ സെയ്ഫ് അലിഖാന്റെ സഹോദരി. - അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് സോഹ അലിഖാന്‍ എന്ന ബോളിവുഡ് സുന്ദരിക്ക്. റിബല്‍ എന്ന വിളിപ്പേരിലാണ് ഹിന്ദി സിനിമ ലോകം സോഹയെ വിശേഷിപ്പിക്കുന്നത്. എന്തും വെട്ടിത്തുറന്നു പറയുന്ന സോഹ ഗോസിപ്പുകളില്‍ തളരുന്നില്ല. പ്രണയ വാര്‍ത്തകളോട് ചടുലമായി പ്രതികരിക്കാനും തയാറാകും.
'സിദ്ധാര്‍ഥുമായിട്ടുള്ള പ്രണയം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഗോസിപ്പുകള്‍ പണ്ടുകാലം മുതല്‍ക്കേ കണ്ടും കേട്ടും ഞാന്‍ ശീലിച്ചതാണ്. അതിനൊന്നും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല.
ഞാനിപ്പോള്‍ 25 സിനിമകള്‍ പൂര്‍ത്തിയാക്കി. ബിക്കിനിയണിഞ്ഞ് അഭിനയിച്ചത് മിസ്റ്റര്‍ ജോ എന്ന ചിത്രത്തില്‍ മാത്രമാണ്. വെറും ഗ്ലാമറിന് വേണ്ടിയല്ല ബിക്കിനി അണിഞ്ഞത്. വെറുതെ മാര്‍ക്കറ്റിംഗിനായി ഗ്ലാമര്‍ സൃഷ്ടിക്കുന്നതിനോടാണ് എനിക്ക് എതിര്‍പ്പുള്ളത്. കഥാപാത്രം ആവിശ്യപ്പെടുന്നുവെങ്കില്‍ ബിക്കിനിയില്‍ അഭിനയിക്കുന്നതിനോടും എനിക്ക് യോജിപ്പാണ്. ' - സോഹ പറയുന്നു.
പിന്നെ ആളുകള്‍ എന്തിനാണ് ഇങ്ങനെ വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. കരിയറില്‍ നില്‍ക്കുമ്പോള്‍ വിവാഹം കഴിക്കുക, കുട്ടികളുമായി ജീവിക്കുക എന്നതൊക്കെ മാത്രമേ നായിക ചെയ്യാന്‍ പാടുള്ളു എന്നുണേ്ടാ. - സോഹ ചോദിക്കുന്നു.

PREVIOUS STORY