അമല അഭിനയത്തിലേക്കു തിരിച്ചു വരുന്നു


Reporter

നടി അമല അഭിനയ രംഗത്ത് തിരിച്ചെത്തുന്നു. ടിവി സീരിയലിലൂടെയാണ് അമലയുടെ തിരിച്ചുവരവ്. ഉയിര്‍ മെയ് എന്നാണ് സീരിയലിന്റെ പേര്. അമലയെ ഇന്നത്തെ അമലയാക്കിയത് തമിഴ് മക്കളാണ്. അവരുടെ സ്‌നേഹത്തിന് പരിധിയില്ല. തിരിച്ചുവരവ് തമിഴ് സീരിയലിലൂടെയാവാന്‍ അതാണു കാരണം. ഉയിര്‍ മെയില്‍ സാമൂഹ്യസേവനം നടത്തുന്ന ഒരു ഡോക്ടറുടെ വേഷമാണ് ചെയ്യുന്നത്. മികച്ച കഥയും നട്ടെല്ലുമുള്ള സ്ത്രീ കഥാപാത്രവും ഈ സീരിയലിന്റെ ആകര്‍ഷകമാകുമെന്നുറപ്പ്.
നാഗാര്‍ജുനയാണ് അമലയുടെ ഭര്‍ത്താവ്. വിവാഹശേഷം അമല അഭിനയം അവസാനിപ്പിച്ചിരുന്നു. 'സുന്ദരമായ പ്രണയം. അതിന്റെ ലഹരി തീരുംമുമ്പേ വിവാഹം. നാഗാര്‍ജുനയ്ക്കും മക്കള്‍ക്കുമൊപ്പം ആനന്ദകരമായ ദിനങ്ങള്‍ ചെലവഴിക്കുന്നതിനിടയില്‍ സിനിമയെക്കുറിച്ച് ഓര്‍ക്കാന്‍ നേരമുണ്ടായില്ല. നാഗാര്‍ജുനയ്ക്കും മക്കള്‍ ക്കും ഏതിനും എപ്പോഴും ഞാന്‍ അടുത്തുവേണം. അവരെ പിരിയാന്‍ എനിക്കും താല്‍പര്യമില്ലെന്നത് വാസ്തവം. തിരിച്ചുവരവ് ഗണപതിക്കല്യാണംപോലെ നീളുകയായിരുന്നു ' - അഭിനയ രംഗത്തു തിരിച്ചെത്തുന്നതിനെക്കുറിച്ച് അമല പറയുന്നു.

PREVIOUS STORY