ഇനിയയുടെ പൂക്കാലങ്ങള്‍


Reporter

ആരെന്തു പറഞ്ഞാലും ഐ ഡോണ്ട് കെയര്‍ എന്നാണ് യുവ നായിക ഇനിയ പറയുന്നത്. ഐറ്റം ഡാന്‍സറുടെ മേലങ്കി ചാര്‍ത്തി ആരാധകര്‍ തന്നെ തളച്ചിടുന്നുവെന്നാണ് ഇനിയ പറയുന്നത്.
ഇനിയയുടെ അമര്‍ഷത്തില്‍ കാര്യമില്ലാതില്ല. വാകൈ ചൂടവ, മൗനഗുരു എന്നീ ക്ലാസിക്കല്‍ ഹിറ്റുകളിലൂടെ തമിഴന്റെ ഹൃദയത്തിലിടംനേടിയ അഭിനേത്രിയാണ് ഇനിയ. അധികം ചിത്രങ്ങളില്ലെങ്കിലും മലയാളത്തിലും ഈ തിരുവനന്തപുരംകാരിയുടെ നായികാസാന്നിധ്യമുണ്ട്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, അയാള്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ ഇനിയയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ റോസാപ്പൂക്കാലം എന്ന പ്രണയകഥയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി.


'ഞാന്‍ ഐറ്റം ഡാന്‍സ് ചെയ്തിട്ടില്ല. സിനിമയിലെ എന്റെ നൃത്തരംഗത്തില്‍ ആഭാസമില്ല. സെക്‌സിയായി വേഷമിട്ടുകൊണ്ടുള്ള ഡപ്പാംകൂത്തിന് എനിക്കു താല്‍പര്യവുമില്ല. സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും കോസ്റ്റ്യൂമിനെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുള്ള അഭിനേത്രിയാണ് ഞാന്‍. ആ സിനിമയിലെ നൃത്തത്തിന് നല്ല അഭിപ്രായമാണ് എഫ്.ബി ഫ്രണ്ട്‌സ് നല്‍കിയത്. അഭിനന്ദനസന്ദേശങ്ങള്‍ ഇന്‍ബോക്‌സില്‍ കുമിഞ്ഞുകൂടിയിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ മീഡിയ എന്നെ ഐറ്റം നര്‍ത്തകിയുടെ കള്ളിയില്‍ തളച്ചിടാന്‍ ശ്രമിക്കുന്നു. ' - ഇനിയ തുറന്നു പറഞ്ഞു.
അത് ഐറ്റം ഡാന്‍സല്ല എന്ന് ആദ്യംതന്നെ പറഞ്ഞല്ലോ. കഥാഗതിയോടു ചേര്‍ന്നുനില്‍ക്കുന്ന നൃത്തരംഗമാണ് ചിത്രത്തിലുള്ളത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ പ്രിയങ്ക ചോപ്ര നൃത്തരംഗത്തുമാത്രം അഭിനയിച്ചിട്ടുണ്ടല്ലോ. എന്തിനധികം സാക്ഷാല്‍ നയന്‍താര ധനുഷ് ചിത്രത്തില്‍ ഡാന്‍സ് മാത്രം ചെയ്തിട്ട് വളരെക്കാലമൊന്നും ആയിട്ടില്ല. അപ്പോള്‍ പിന്നെ ഇനിയയ്ക്കുമാത്രം പറ്റില്ല എന്നു പറയുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ല. - ഇനിയ പറയുന്നു.

PREVIOUS STORY